കനല്‍കത്തും ജീവിതം.... ഓരോ ഭാരതീയന്റേയും സിരകളില്‍ പ്രതികാരം നിറയുന്നതാണ് രാജീവ് ഗാന്ധി വധം; എല്ലാവരും വെറുത്തപ്പോഴും തൂക്കുകയറില്‍ നിന്നും രക്ഷപ്പെട്ടത് സോണിയ ഗാന്ധിയുടെ നന്മ; ഇരുമ്പഴിക്കുള്ളില്‍ ജനിച്ച മകള്‍ക്ക് വിവാഹം; നീണ്ട 27 വര്‍ഷത്തിനൊടുവില്‍ പുറത്തിറങ്ങുമ്പോള്‍ മായാത്ത ഓര്‍മ്മകള്‍

രാജീവ് ഗാന്ധി ഓരോ ഭാരതീയനും സിരകളുടെ ഭാഗമാണ്. അത്രയ്ക്ക് ഇഷ്ടമാണ് രാജീവ് ജീയെ. എന്നാല്‍ രാജീവ് ഗാന്ധിയെ തമിഴ് പുലികള്‍ വധിച്ചതോടെ രാജ്യം തേങ്ങി. ഓരോ ഭാരതീയനും രാഷ്ട്രീയം മറന്ന് കരഞ്ഞ അവസ്ഥ. അതിന് ഇടയാക്കിയതാവട്ടെ പെണ്‍കുട്ടികളും. രാജീവ് ഗാന്ധിക്ക് ബൊക്കെ നല്‍കിയ തനു പൊട്ടിത്തെറിച്ചു മരിച്ചു. പിന്നീട് പിടിക്കപ്പെട്ട നളിയും രാജീവ് ഗാന്ധിയെ വധിക്കാന്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു. നീണ്ട 27 വര്‍ഷമായി നളിനി ജയിലിലാണ്. ഗര്‍ഭിണിയായ സമയത്താണ് ജയിലിലെത്തിയത്. അവിടെ വച്ച് തന്നെ പ്രസവിച്ചു. ലോകം കാത്തിരുന്ന ആ വധശിക്ഷ ഒഴിവാക്കിക്കൊടുത്തത് സോണിയാ ഗാന്ധിയുടെ നല്ല മനസാണ്. അന്ന് ജനിച്ച ആ മകള്‍ക്ക് കല്യാണ പ്രായമാണ്. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ മകള്‍ പഠിച്ചു വളര്‍ന്ന് ലണ്ടനില്‍ ഡോക്ടറുമാണ്. പ്രായത്തിന്റെ പക്വതയില്ലാതെ ബലിയാടായ നളിനി ജയിലില്‍ കരഞ്ഞു തീര്‍ത്ത ജീവിതത്തിനിടയില്‍ മകള്‍ക്കൊരു നല്ല ഭാവി വന്നിരിക്കുകയാണ്. കനലെരിയുന്ന മനസുമായി നളിനി പുറത്തിറങ്ങി.
ജയിലില്‍ കഴിയവെ ജനിച്ച മകളുടെ വിവാഹ ഒരുക്കങ്ങള്‍ നടത്തുന്നതിനായി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്കു മദ്രാസ് ഹൈക്കോടതി 30 ദിവസത്തെ പരോള്‍ അനുവദിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജയില്‍ ശിക്ഷയനുഭവിച്ച തടവുകാരിയായ നളിനിക്ക് 27 വര്‍ഷത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ പരോളാണിത്. പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് 3 വര്‍ഷം മുന്‍പ് 12 മണിക്കൂര്‍ പരോള്‍ ലഭിച്ചിരുന്നു.

കേസില്‍ പിടിയിലാകുന്ന സമയത്തു ഗര്‍ഭിണിയായിരുന്ന നളിനിക്കു ജയിലിലാണു കുഞ്ഞു ജനിച്ചത്. മകള്‍ ഡോ. അരിത്ര ഇപ്പോള്‍ ലണ്ടനിലാണു താമസം. നളിനിയുടെ ഭര്‍ത്താവ് മുരുകനും ഇതേ കേസില്‍ പ്രതിയായി ജയിലിലാണ്
.
നളിനിയുടെ അഭ്യര്‍ഥന പ്രകാരം അവര്‍ക്കു നേരിട്ടു ഹാജരായി വാദിക്കാനുള്ള അനുമതി കോടതി നല്‍കിയിരുന്നു. മാധ്യമങ്ങളോടോ രാഷ്ട്രീയക്കാരോടോ സംസാരിക്കരുത്, പൊലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് എം.എം. സുന്ദരേശ്, ജസ്റ്റിസ് എം.നിര്‍മല്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് പരോള്‍ അനുവദിച്ചത്. 10 ദിവസത്തിനകം പരോള്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു കോടതി വെല്ലൂര്‍ ജയില്‍ സൂപ്രണ്ടിനു നിര്‍ദേശം നല്‍കി.
മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കായി 6 മാസത്തെ പരോള്‍ ചോദിച്ചു കഴിഞ്ഞ ഫെബ്രുവരിയില്‍ നളിനി ജയില്‍ അധികൃതര്‍ക്കു കത്തു നല്‍കിയിരുന്നു. ഇതില്‍ നടപടിയില്ലാതായതോടെയാണു കോടതിയെ സമീപിച്ചത്.
ചെന്നൈ 'മകളെ പ്രസവിച്ചതു ജയിലിലാണ്. മകളെ നെഞ്ചോടു ചേര്‍ത്തു വളര്‍ത്താനുള്ള ഭാഗ്യം അമ്മയെന്ന നിലയില്‍ എനിക്കു ലഭിച്ചില്ല. അവളുടെ വിവാഹം നടത്തിക്കൊടുക്കുന്നതിനുള്ള അവകാശം കൂടി നിഷേധിക്കരുത്' വാദത്തിനിടെ നളിനി കോടതിയില്‍ വികാരാധീനയായി.

കേസില്‍ ശിക്ഷ ജീവപര്യന്തമായി കുറച്ചു. എന്നാല്‍, നിയമാനുസൃതമുള്ള പരോള്‍ കൂടി അനുവദിക്കാതെ ജയിലില്‍ അടച്ചിടുന്നതും വധശിക്ഷയും തമ്മില്‍ എന്താണു വ്യത്യാസം? എല്ലാ പ്രതീക്ഷകളും കോടതിയിലാണെന്നും നളിനി പറഞ്ഞു. റോസ് നിറമുള്ള സാരിയണിഞ്ഞ്, കൈയില്‍ പ്ലാസ്റ്റിക് കവറുമായി 1.50നാണു നളിനി ഹൈക്കോടതിയിലെത്തിയത്. കോടതി പരിസരത്തു കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
https://www.facebook.com/Malayalivartha



























