മേലാല്‍ ചൊറിയാന്‍ വരരുത്... ഇന്ത്യന്‍ സൈനികരെ വധിച്ച പാകിസ്ഥാന് സര്‍ജിക്കല്‍ അറ്റാക്കിലൂടെ പണി കൊടുത്ത് നരേന്ദ്രമോദി; ക്രിക്കറ്റ് യുദ്ധത്തില്‍ കോഹ്ലിയും കൂട്ടരും മറ്റൊരു സര്‍ജിക്കല്‍ അറ്റാക്ക് നടത്തി പാകിസ്ഥാനെ നാടുകടത്തി; ഇതെന്താ മഹാഭാരതയുദ്ധമാണോ എന്നതിന് മറുപടി

ഇന്ത്യയുടെ പ്രിയ താരം എം.എസ്. ധോണി സൈനികന്റെ ചിഹ്നം പതിച്ചതിനാല്‍ ഇതെന്താ മഹാഭാരത യുദ്ധത്തിന് പോകുന്നോയെന്നാണ് പാകിസ്ഥാന്‍ മന്ത്രി ചോദിച്ചത്. അതെ ഇന്ത്യ ഒരു രാജ്യമാണെങ്കില്‍ ഞങ്ങളുടെ മതമാണ് ക്രിക്കറ്റെന്ന് ആരാധകര്‍ മറുപടി നല്‍കി. ഞങ്ങള്‍ക്ക് മഹാഭാരത യുദ്ധം തന്നെയാണ് ലോക കപ്പ് ക്രിക്കറ്റ്. അതും പാകിസ്ഥാനെതിരെയാകുമ്പോള്‍.
അമ്പതോളം സൈനികരെ സ്‌ഫോടത്തില്‍ കൊലപ്പെടുത്തിയ പാകിസ്ഥാന്‍ ഭീകരര്‍ക്ക് സര്‍ജിക്കല്‍ അറ്റാക്കിലൂടെ മറുപടി നല്‍കി ഇമ്രാന്‍ ഖാനെ പുറത്ത് പറയാന്‍ പറ്റാത്ത വിധത്തില്‍ നാറ്റിച്ചു. അതോടെ ചൊറിയാന്‍ വന്നവര്‍ പത്തി മടക്കി. പിന്നെ ഇന്ത്യക്കാര്‍ക്കുള്ള സമയമായിരുന്നു. ലോക കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ മനമുരുകി ഇന്ത്യക്കാര്‍ പ്രാര്‍ത്ഥിക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അതോടൊപ്പം ടീം ഇന്ത്യ മികച്ച കളി പുറത്തെടുക്കുകയും ചെയ്തതോടെ പാകിസ്ഥാനെ ഇന്ത്യ തറ പറ്റിച്ചു. അതിന് പിന്നാലെ പാകിസ്ഥാന് സെമി ഫൈനല്‍ കടക്കാന്‍ ഇന്ത്യ ഇംഗ്ലണ്ടിനോടുള്ള കളിയിയില്‍ ജയിക്കണമായിരുന്നു. ഇന്ത്യ ജയിക്കാന്‍ വേണ്ടി പാകിസ്ഥാന്‍ മനമുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ജയിക്കാമായിരുന്ന കളി ഇന്ത്യക്കാര്‍ തോറ്റു. ഇത് പാകിസ്ഥാന്‍ സെമിയില്‍ വന്ന് ഇന്ത്യയെ വിരട്ടാതിരിക്കാനുള്ള മുന്‍ കരുതലാണെന്നാണ് ആരാധകര്‍ പറയുന്നത്. അങ്ങനെ സര്‍ജിക്കല്‍ അറ്റാക്കിലൂടെ മോദിയും ക്രിക്കറ്റ് അറ്റാക്കിലൂടെ മൈതാനത്തും ഇന്ത്യക്കാര്‍ പാകിസ്ഥാനെ തോല്‍പ്പിച്ചിരിക്കുകയാണ്. ഇന്നലത്തെ കളിയില്‍ ജയിച്ചിട്ടു പോലും അവര്‍ പുറത്തായത് ഇന്ത്യയുടെ ആ ഒരൊറ്റ കളി കാരണം.
ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താന്‍ സെമി കാണാതെയണ് പുറത്തായത്. അവസാന നാലില്‍ എത്തണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണമെന്ന മട്ടി കളത്തിലിറങ്ങിയ പാകിസ്താന് അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ജയിക്കാനായെങ്കിലും സെമി അകന്നു പോയി.
ഇന്നലെ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സാണ് നേടിയത്. ഇതോടെ സെമിയില്‍ കടക്കാന്‍ ബംഗ്ലാദേശിനെ ഏഴു റണ്‍സിനു പുറത്താക്കുകയെന്ന അസംഭവ്യ ലക്ഷ്യമാണ് അവര്‍ക്കു ലഭിച്ചത്.
മികച്ച ബാറ്റിങ് കാഴ്ചവച്ച ബംഗ്ലാ ബാറ്റ്‌സ്മാന്മാര്‍ ടീമിനെ 221ല്‍ എത്തിച്ചു പാകിസ്താന്റെ വഴി മുടക്കി. ലോകകപ്പിലെ ഒമ്പതു മത്സരങ്ങളില്‍ നിന്ന് തന്റെ ഏഴാം അര്‍ധസെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ ഷാക്കീബ് അല്‍ ഹസാനാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍.77 പന്തില്‍ ആറു ബൗണ്ടറികളോടെ 64 റണ്‍സാണ് ഷാക്കീബ് നേടിയത്. മികച്ച റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും ഷാക്കീബിനായി.
നേരത്തെ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ സെഞ്ചുറിയും(100 പന്തില്‍ 100), മധ്യനിര താരം ബാബര്‍ അസമിന്റെ അര്‍ധസെഞ്ചുറിയുമാണ്(98 പന്തില്‍ 96) പാകിസ്താനെ 300 കടത്തിയത്.
വിറപ്പിക്കാനെത്തിയ ബംഗ്ലാദേശിനെ തുരത്തിയോടിച്ചാണ് രാജകീയമായി ഇന്ത്യ ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറിയത്. കരുത്തരായ ഇന്ത്യക്കെതിരെ പൊരുതി എന്ന ആശ്വാസം മാത്രം ബാക്കിയായ ബംഗ്ലാദേശിനെതിരെ 28 റണ്‍സിന്റെ വിജയമാണ് കോലിപ്പട സ്വന്തമാക്കിയത്.
ഇന്ത്യ മുന്നോട്ട് വച്ച് 315 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 286 റണ്‍സെടുക്കുമ്പോഴേക്കും ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു. സെഞ്ചുറി നേടിയ ഹിറ്റ്മാന്‍ വീണ്ടും ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുംതൂണായപ്പോള്‍ നാല് വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയും ബംഗ്ലാദേശിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തു. പാകിസ്ഥാനാവട്ടെ കണ്ണീരോടെ നാട്ടിലേക്കും.
https://www.facebook.com/Malayalivartha



























