ഞെട്ടലോടെ നാട്ടുകാര്‍... ഫോണ്‍ വിളിച്ച് വിളിച്ച് കിണറ്റില്‍ വീണ യുവാവിനെപ്പറ്റി ഒരു വിവരവുമില്ല; വെള്ളത്തില്‍ നിന്ന് തൊടിയില്‍ കയറി രക്ഷ നേടിയെങ്കിലും കരഞ്ഞ് വിളിച്ചിട്ടും ആരും കേട്ടില്ല; ആഹാരവും വെള്ളവുമില്ലാതെ കിണറ്റിലകപ്പെട്ട യുവാവിന്റെ അവസ്ഥ മനസിനെ മരവിപ്പിക്കും

ജീവിതം മാറി മറിയുന്നത് ഒരിക്കലും പറയാന്‍ പറ്റില്ല. അല്ലെങ്കില്‍ സന്തോഷത്തോടെ ഫോണ്‍വിളിച്ച് നിന്ന ഈ യുവാവിന്റെ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകില്ല. തിരുവനന്തപുരം വെമ്പായത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇതേ കുറിച്ചോര്‍ക്കുമ്പോള്‍ പ്രദീപിന്റെ രക്തം മരവിക്കും. ഇത് ശരിക്കും രണ്ടാം ജന്മമാണ്. കിണറ്റിന്റെ കൈവരിയിലിരുന്ന് ഫോണ്‍ചെയ്യുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു പ്രദീപ്. അതിന് ശേഷം ആരുമറിയാതെ അകത്തുകിടന്നത് മൂന്നു ദിവസമാണ്. മൂന്നാംദിവസം ഇതുവഴിപോയയാള്‍ ഞരക്കം കേട്ടെത്ത് രക്ഷയായി. വീണത് മുതല്‍ പ്രദീപ് കിണറ്റില്‍ ഉള്ളില്‍ നിന്ന് പലവിധ ശബ്ദങ്ങള്‍ ഉണ്ടാക്കി.
വെമ്പായത്തു ബുധനാഴ്ച വൈകീട്ട് കിണറ്റില്‍വീണ കൊഞ്ചിറ നാലുമുക്ക് വിളയില്‍ വീട്ടില്‍ പ്രദീപി(38)നെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പുറത്തെടുത്തത്. വീഴ്ചയില്‍ കൈയ്ക്ക് കാര്യമായി പരിക്കേറ്റ പ്രദീപിനെ പുറത്തെടുക്കുമ്പോള്‍ തീരെ അവശനുമായിരുന്നു. വീട്ടില്‍ ആകെയുണ്ടായിരുന്ന അമ്മ പ്രദീപ് കിണറ്റില്‍ വീണപ്പോള്‍ വീട്ടില്‍ ഇല്ലായിരുന്നു. ദൂരെ ബന്ധു വീട്ടിലായിരുന്നു അമ്മ. അതുകൊണ്ടാണ് പ്രദീപ് കിണറ്റില്‍ അകപ്പെട്ട വിവരം ആരുമറിയാതിരുന്നത്. പ്രദീപിന്റെ കൈയിലുണ്ടായിരുന്ന ഫോണ്‍ വെള്ളത്തില്‍ വീണ് കേടായതിനാല്‍ ഉപയോഗിക്കാനായില്ല.
ബുധനാഴ്ച വൈകുന്നേരമാണ് പ്രദീപ് വീടിന്റെ മുറ്റത്തുള്ള കിണറിന്റെ ഭിത്തിയില്‍ ചാരിയിരുന്ന് ഫോണ്‍ ചെയ്തത്. ഇതിനിടെ ഭിത്തിയിടിഞ്ഞ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും കിണറിന്റെ തൊടിയില്‍ പിടിച്ചിരുന്ന് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മൂന്നാം ദിവസമായപ്പോള്‍ അവശനായതോടെ നിലവിളി പുറത്തുകേള്‍ക്കാതായി. അങ്ങനെ പ്രദീപ് രണ്ടു രാത്രിയും രണ്ടു പകലുമാണ് ആരുമറിയാതെ കിണറ്റില്‍ കിടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കിണറിനു സമീപത്തു കൂടി പോയയാള്‍ ശബ്ദം കേട്ട് നോക്കിയതാണ് ഇദ്ദേഹത്തിനു രക്ഷയായത്. അവിവാഹിതനായ പ്രദീപ് അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.
കിണറ്റില്‍ വീണ ദിവസം അമ്മ വീട്ടിലുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇയാളെ ആരും അന്വേഷിച്ചുമില്ല. വെള്ളത്തില്‍ വീണതിനാല്‍ കാര്യമായി പരുക്കേല്‍ക്കാത്ത പ്രദീപ് കിണറിന്റെ തൊടിയില്‍ കയറി ഇരുന്നെങ്കിലും മുകളിലേക്ക് കയറാനായില്ല. രണ്ടു ദിവസം സഹായത്തിനായി നിലവിളിച്ചു. പക്ഷെ ആരും കേട്ടില്ല. മൂന്നാം ദിവസമായ വെള്ളിയാഴ്ച ഉച്ചയോടെ കിണറിനു സമീപത്തുകൂടി പോയ ആള്‍ ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് കിണറ്റില്‍ നോക്കിയത്. അവശനായ നിലയില്‍ പ്രദീപിനെ കണ്ടെത്തുകയും ചെയ്തു.
ഉടന്‍ തന്നെ നെടുമങ്ങാട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം കിണറ്റില്‍ വല ഇറക്കിയാണ് പ്രദീപിനെ കരയ്‌ക്കെത്തിച്ചത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രദീപ് വൈകിട്ടോടെ വീട്ടിലേക്ക് മടങ്ങി. ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ അജികുമാറിന്റെ നേതൃത്വത്തിലാണ് പ്രദീപിനെ കരയ്‌ക്കെത്തിച്ചത്. എന്തായാലും ഈ സംഭവം വല്ലാത്ത ഓര്‍മ്മയോടെയാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്. ഇനിയെങ്കിലും എല്ലാം മറന്ന് ഫോണ്‍ വിളിക്കുമ്പോള്‍ നന്ന്.
"
https://www.facebook.com/Malayalivartha



























