ആക്രി പെറുക്കി നടക്കുന്ന കുടുംബത്തിനെ ഭാഗ്യദേവത കടാക്ഷിച്ചു, കിട്ടിയത് ലക്ഷങ്ങള്‍

നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം അറുപത് ലക്ഷം രൂപ മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി കഴിയുന്ന തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാര്‍ക്ക്. രാജപാളയം വടക്ക് മലയടിപ്പെട്ടി എം.ജി.ആര്‍. നഗര്‍ രണ്ടില്‍ സുബ്രഹ്മണ്യം(സുപ്രന്‍), ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യം കടാക്ഷിച്ചത്. കോട്ടയത്ത് നിന്ന് വാങ്ങി ഇവിടെ ലോട്ടറി വില്‍പ്പന നടത്തുന്ന പി.പി.സന്തോഷില്‍ നിന്നാണ് സമ്മാനാര്‍ഹമായ എന്‍.എല്‍.597286 നമ്പര്‍ ടിക്കറ്റ് ഇവര്‍ എടുത്തത്.
നേരത്തെ 5000 രൂപ വരെയുള്ള സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. 22 വര്‍ഷമായി മല്ലപ്പള്ളി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് റോഡ് തുരുത്തിപ്പള്ളില്‍ വാടകക്ക് എടുത്ത ഷെഡിലാണ് താമസം. അഞ്ച് മക്കളുണ്ട്. മൂന്ന് പേര്‍ തമിഴ്‌നാട്ടിലാണ്. രോഗിയായ ഭര്‍ത്താവിന് ചികിത്സ വേണം, വീട് വയ്ക്കണം തുടങ്ങി കുറെ ആഗ്രഹങ്ങളാണ് ലക്ഷ്മിക്ക്.
https://www.facebook.com/Malayalivartha



























