Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

കേന്ദ്രത്തിനാകാമെങ്കിൽ സംസ്ഥാനത്തിനെന്താ; രണ്ടാം മോദി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പെട്രോളിനും ഡീസലിനും വിലകൂടി

06 JULY 2019 12:39 PM IST
മലയാളി വാര്‍ത്ത

രണ്ടാം മോദി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പെട്രോളിനും ഡീസലിനും വിലകൂടി. സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയത്. സംസ്ഥാന നികുതികൂടി ചേര്‍ന്നതോടെയാണ് രണ്ടുരൂപയിലധികം വില വര്‍ധിച്ചത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി. പെട്രോളിനും ഡീസലിനും ഒരു രൂപവീതം എക്‌സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് വര്‍ധിപ്പിച്ചു.

രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റോടെ ഇന്ത്യയിലെ മധ്യവര്‍ഗ്ഗ ജീവിതം പുരോഗതിയിലേക്ക് നയിക്കപ്പെടുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടത്. മോദിയുടെ വാക്കുകൾ ഇങ്ങനെ ;'ഇന്ത്യയിലെ മധ്യവര്‍ഗ്ഗം ഈ ബജറ്റോടെ പുരോഗതിയിലേക്ക് പോകും. വികസന പദ്ധതികളും ത്വരിതഗതിയിലാകും. നികുതി ഘടന ലഘൂകരിക്കപ്പെടുകയും അടിസ്ഥാനസൗകര്യം ആധുനികവത്കരിക്കപ്പെടുകയും ചെയ്യും. പുതിയ സംരംഭങ്ങളെയും സംരംഭകരെയും ബജറ്റ് ശക്തിപ്പെടുത്തും. മത്രമല്ല രാജ്യത്തെ സ്ത്രീകളുടെ പ്രാതിനിധ്യവും കൂട്ടും". ബജറ്റ് പാവപ്പെട്ടവരെ ശാക്തീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ്‌ ബജറ്റെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. "അവര്‍ പുതിയ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷെ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആണെന്ന മാത്രം. ഒന്നും പുതുതായില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു പുതിയ പദ്ധതി പോലുമില്ല", കോണ്‍ഗ്രസ്സ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.

പുതിയ ഇന്ത്യക്കായുള്ള സ്വപ്നങ്ങളും കർമ്മ പദ്ധതികളുമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്ര് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. ആദ്യ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് നിർമ്മല സീതാരാമൻ ബഡ്ജറ്റ് പ്രസംഗം തുടങ്ങിയത്

2014 ഓടെ ഇന്ത്യയിലെ എല്ലാ കുടുംബങ്ങളിലും വൈദ്യുതി, തൊഴിൽ നിയമങ്ങളിൽ പരിഷ്‌കാരം, ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങൾ ഉപയോഗപ്പെടുത്തി ബഹിരാകാശ വകുപ്പിന്റെ കീഴിൽ പ്രത്യേക വാണിജ്യ കമ്പനി, 2022 നകം 1.95 കോടി ഭവനനിർമ്മാണം, ജലപാതകളുടെയും റോഡുകളുടെയും വികസനം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം, കൃഷി പ്രോത്സാഹിപ്പിക്കാനായി സീറോ ബഡ്ജറ്റ് ഫാമിംഗ് 2014 ഓടെ എല്ലാ വീട്ടിലും കുടിവെള്ളം, മത്സ്യമേഖലയുടെ ആധുനീകരണത്തിന് നടപടി, ഗ്രാമീണ വ്യവസായങ്ങൾക്ക് പ്രോത്സാഹനം, രാജ്യത്തെ ഒരൊറ്റ പവർ ഗ്രിഡ് ആക്കുക തുടങ്ങിയവയും നിർമ്മല അവതരിപ്പിച്ച ബജറ്റിൽ ഇടം നേടിയിട്ടുണ്ട്.

പെട്രോൾ, ഡീസൽ, സ്വർണം, ഇറക്കുമതി ചെയ്ത പുസ്തകങ്ങൾ, ആട്ടോ പാർട്സ്, മെറ്റൽ ഫിറ്റിംഗ്സ്, ഡിജിറ്റൽ, ക്യാമറ, കശുവണ്ടി, ടൈൽസ്, സിന്തറ്റിക് റബ്ബർ, ഒപ്റ്റിക്കൽ ഫൈബർ കേബിൾ, സിസിടിവി കാമറ, ഐ.പി കാമറ, ഡിജിറ്റൽ ആൻഡ് നെറ്റ് വർക്ക്, വീഡിയോ റെക്കോർഡേഴ്സ്, സിഗരറ്റ്, പി.വി.സി പൈപ്പ്, മാർബിൾ സ്ലാബ്സ്, വിനൈൽ ഫളോറിംഗ്, ഫർണിച്ചർ മൗണ്ടിംഗ് എന്നിവക്കെല്ലാം വില കൂടും.

അതേസമയം ഇലട്രോണിക് അപ്ലൈൻസ്,ഇലട്രോണിക് വാഹനങ്ങൾ എന്നിവക്ക് വില കുറയും. ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങിയാൽ, 1.5 ലക്ഷം രൂപ വരെ ആദായ നികുതിയിൽ ഇളവ് ലഭിക്കുമെന്നും കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ട്. മലിനീകരണ രഹിത, ഇലക്ട്രോണിക് വാഹനങ്ങളുടെ വിൽപന കൂട്ടാനുദ്ദേശിച്ചാണ് നീക്കം. പണമിടപാട് കുറയ്ക്കാനും കേന്ദ്ര ബഡ്ജറ്റ് ലക്ഷ്യമിടുന്നുണ്ട്. 1 കോടി രൂപ വരെ ബാങ്ക് വഴി പണമായി ഇടപാട് നടത്തിയാൽ അതിന് 2 ശതമാനം ടി.ഡി.എസ് ചുമത്താനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകൾ കൂട്ടാനാണ് കേന്ദ്രസർക്കാരിന്റെ പുതിയ പ്രഖ്യാപനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (4 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (4 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (4 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (4 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (5 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (5 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (5 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (5 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (6 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (6 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (6 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (6 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (6 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (6 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (6 hours ago)

Malayali Vartha Recommends