കോടതിയിൽ വിചാരണക്ക് എത്തിയ സ്ത്രീ കൈ ഞരമ്പ് അറുത്തു ആത്‌മഹത്യക്ക് ശ്രമിച്ചു

ഒരാള്‍ തന്നെ ഭീഷണിപ്പെടുത്തി എന്ന പരാതിയുമായി ബന്ധപ്പെട്ടു മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണയ്‌ക്കെത്തിയ യുവതി ആത്മഹത്യക്കു ശ്രമിച്ചു. അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിൽ ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം നടന്നത്.
എ.പി.പി.യുടെ ഓഫീസിലെത്തി സംസാരിക്കുന്നതിനിടയിൽ കൈയില്‍ കരുതിയിരുന്ന ബ്ലേഡുകൊണ്ട് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. തൊട്ടിപ്പാള്‍ സ്വദേശിനിയായ നാല്‍പ്പത്തൊമ്പതുകാരിയാണ് ഈ പരാക്രമം കാണിച്ചത്. ഇത് കണ്ട പോലീസ് ഉടനെ സ്ത്രീയെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് അവിടുന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ആത്‍മഹത്യ ശ്രമത്തിനു പോലീസ് കേസ് എടുത്തു. ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha



























