കൈവിലങ്ങുകള്‍ അഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടി പ്രതി ഓടി രക്ഷപ്പെട്ടു

കൈവിലങ്ങുകള്‍ അഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടി പ്രതി ഓടി രക്ഷപ്പെട്ടു. ബൈക്ക് മോഷണക്കേസ് പ്രതിയും കാട്ടാക്കട തൂങ്ങാംപാറ സ്വദേശിയുമായ സെബിന്‍ സ്റ്റാലിനാണ് തമ്ബാനൂര്‍ പൊലീസിനെ വെട്ടിച്ച് സ്‌റ്റേഷനില്‍ നിന്നും മുങ്ങിയത് . ഇന്നലെ ഉച്ചയോടെയാണ് സംഭവം.
എം ജി റോഡില്‍ നിന്ന് വാഹനം മോഷ്ടിച്ച സംഭവത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കൈവിലങ്ങുകള്‍ അഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ ജിഡി ചുമതലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാറിനെ തള്ളിയിട്ടു .
തുടര്‍ന്ന് മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം സ്‌റ്റേഷന് പിന്നിലെ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പാറാവിനുണ്ടായിരുന്ന വനിത പൊലീസുകാര്‍ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും സെബിന്‍ രക്ഷപ്പെട്ടിരുന്നു.
സംഭവ സമയത്ത് െ്രെകം വിഭാഗത്തില്‍ ഏതാനും പൊലീസുകാര്‍ മാത്രമാണ് സ്‌റ്റേഷനിലുണ്ടായിരുന്നത്. സിഐയും എസ്‌ഐയും അടക്കമുള്ള ഉദ്യോഗസ്ഥരെല്ലാം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സമയത്താണ് പ്രതി സ്‌റ്റേഷനില്‍ നിന്നും ചാടിയത് . എന്നാല്‍ ചെരിപ്പിടാതെ ഒരാള്‍ സ്‌റ്റേഷനില്‍ നിന്നിറങ്ങി അരിസ്‌റ്റോ ജംഗ്ഷനിലേക്ക് പോകുന്നതു കണ്ടതായി സമീപത്തെ ജ്യൂസ് കടക്കാരനും ഹോട്ടല്‍ സെക്യൂരിറ്റിയും പൊലീസിനെ അറിയിച്ചിട്ടുണ്ട്.
നിരവധി മോഷണക്കേസിലെ പ്രതിയാണ് സെബിനെന്ന് പോലീസ് പറഞ്ഞു . മാറന്നല്ലൂരിലെ വീട്ടില്‍ പ്രതിയെത്തിയറിഞ്ഞതോടെ പൊലീസ് വീട് വളയുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച സെബിനെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha



























