പീരുമേട് കസ്റ്റഡി മരണത്തിൽ പോലീസുകാർക്ക് ഊരാക്കുടുക്കിട്ട് ഡി ഐ ജി ; മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പോലീസുകാരുടെ പങ്ക് വ്യക്തം ;ഇടുക്കി എസ്.പിക്ക് ഒടുവില്‍ സ്ഥലം മാറ്റം; കൂടുതൽ അറസ്റ്റുകൾ ഇന്ന് ; കയ്യടിച്ച് നാട്ടുകാർ

പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി രാജ്‌കുമാർ മരിച്ച സംഭവത്തിൽ കൂടുതൽ പോലീസുകാരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. മർദ്ദനത്തിൽ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു. കേസിലെ ഒന്നും നാലും പ്രതികളായ പൊലീസുകാരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനെ ഉണ്ടാകുമെന്നാണ് സൂചന.
മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മര്‍ദ്ദനത്തില്‍ ഈ പോലീസുകാരുടെ പങ്ക് വ്യക്തമാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. ഇവരില്‍ നിന്ന് മൊഴിയെടുക്കല്‍ തുടരുകയാണെന്നും എപ്പോള്‍ വേണമെങ്കിലും ഇവരെ അറസ്റ്റ് ചെയ്തേക്കുമെന്നുമാണ് വിവരം. ഇവര്‍ രണ്ടുപേരുമാണ് രാജ്കുമാറിനെ കൂടുതല്‍ മര്‍ദ്ദിച്ചത്. ആയതിനാൽ, അത് സാധൂകരിക്കുന്ന മൊഴികളും തെളിവുകളും ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണസംഘം. അതേസമയം, പീരുമേട് ജയിലിലെ ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ ജയിൽ ഡിഐജിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇന്നോ നാളെയോ ആയി ഇതിന്‍റെ റിപ്പോർട്ട് ജയിൽ ഡിജിപിക്ക് സമർപ്പിക്കും.
ഇതിനുപുറമേ , സംഭവത്തിൽ ആരോപണ വിധേയനായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിന് ഒടുവില്‍ സ്ഥലം മാറ്റം. ഭീകരവിരുദ്ധ സ്‌ക്വാഡിലേക്കാണ് കെ.ബി വേണുഗോപാലിനെ മാറ്റിയത്. എസ്.പി കെ.ബി വേണുഗോപാലിന് പകരം മലപ്പുറം എസ്.പി.ടി നാരായണനാണ് ഇനി മുതൽ ഇടുക്കി എസ്പിയുടെ ചുമതല.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഡി.ജി.പിക്കു കൈമാറിയിരുന്നു.
ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാളാണ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്.കസ്റ്റഡിമരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി വരുന്നത്. എസ്.പിക്കെതിരേ നിരവധി പരാതികളാണ് ലഭിച്ചത്.
മുഖ്യമന്ത്രിതന്നെ ഇന്നലെ വാര്‍ത്താ സമ്മേളനത്തിലത് സമ്മതിച്ചു.ഭരണപക്ഷത്തുനിന്നുതന്നെ എസ്.പിക്കെതിരേ വ്യാപക പരാതിയും ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് നിര്‍ത്തി ഒരന്വേഷണവും അനുവദിക്കില്ലായിരുന്നു സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ ഭീഷണി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്പിയെ സ്ഥലംമാറ്റാന്‍ ഡിജിപി ശുപാര്‍ശ ചെയ്യുകയായിരുന്നു. ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. ഇതിനിടെ, കേസിൽ റിമാൻഡിലുള്ള എസ്ഐ സാബു, സിപിഒ സജീവ് ആന്‍റണി എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് തുടങ്ങിയതായും വിവരമുണ്ട്. അതേസമയം അന്വേഷണത്തില്‍ മന്ത്രി എംഎം മണി ഇടപെട്ടെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തള്ളി.
https://www.facebook.com/Malayalivartha



























