Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ആവേശത്തോടെ ഭക്തര്‍... ആറ്റിങ്ങല്‍ ഉപ തെരഞ്ഞെടുപ്പില്‍ സമ്പത്തിന്റെ പരാജയത്തിന് കാരണം ശോഭ സുരേന്ദ്രനെന്ന് റിപ്പോര്‍ട്ട്; ആറ്റിങ്ങലില്‍ പാര്‍ട്ടിക്കുണ്ടായ ചോര്‍ച്ച ഭയാനകമാണെന്ന് നേതൃത്വം; ജനവികാരം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു

06 JULY 2019 12:18 PM IST
മലയാളി വാര്‍ത്ത

സിപിഎം കേരളത്തില്‍ തകര്‍ന്നടിയുമെങ്കിലും ആറ്റിങ്ങലില്‍ ഡോ. എ. സമ്പത്ത് വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു കയറുമെന്നാണ് എല്ലാ തെരഞ്ഞെടുപ്പ് സര്‍വേകളിലും വന്നത്. ആരും ബിജെപിയുടെ ശോഭ സുരേന്ദ്രനെ അത്ര ഗൗനിച്ചില്ല. എന്നാല്‍ രണ്ടര ലക്ഷത്തോളം വോട്ടാണ് ശോഭ സുരേന്ദ്രന്‍ നേടിയത്. അതോടെ സമ്പത്ത് വീണുടയുകയും അടൂര്‍ പ്രകാശ് ജയിക്കുകയും ചെയ്തു. ഒട്ടും പ്രതീക്ഷിക്കാത്ത ഈ സംഭവം സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 

ലോക്‌സഭാ മണ്ഡലത്തിലെ സര്‍വീസ് വോട്ടര്‍മാരില്‍ ബിജെപിക്കു മുന്‍തൂക്കം കിട്ടിയതിനെതിരെ സിപിഎം നേതൃത്വത്തിന്റെ വിമര്‍ശനം. ആറ്റിങ്ങലില്‍ പാര്‍ട്ടിക്കുണ്ടായ ചോര്‍ച്ച ഭയാനകമാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തിരഞ്ഞെടുപ്പു വിലയിരുത്തിയ കേന്ദ്ര സംസ്ഥാന കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളെകുറിച്ചുള്ള മേഖലാതല വിശദീകരണ യോഗത്തിലാണ് ഇതു ചൂണ്ടിക്കാട്ടിയത്. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേതൃത്വം നല്‍കി
സംസ്ഥാനത്താകെ വോട്ടെടുപ്പിനുശേഷം പാര്‍ട്ടി കണക്കു കൂട്ടിയതിനെക്കാള്‍ 17 ലക്ഷം വോട്ടാണു ഫലം വന്നപ്പോള്‍ കുറഞ്ഞതന്നു നേതാക്കള്‍ സമ്മതിച്ചു. 20 മണ്ഡലങ്ങളിലും 2014 നെ അപേക്ഷിച്ചു വോട്ടു കുറഞ്ഞു. പാര്‍ട്ടിയുടെ കണക്കുകള്‍ പാടെ പാളി. 

ജനവികാരം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. പെരുപ്പിച്ച കണക്കുകള്‍ നല്‍കരുതെന്നു പലതവണ വ്യക്തമാക്കിയിട്ടും വിവിധ ഘടകങ്ങള്‍ ശ്രദ്ധിച്ചില്ല. സര്‍വീസ് സംഘടനാരംഗത്തു കാര്യമായ ശക്തിയില്ലാത്ത ബിജെപിക്കു ആറ്റിങ്ങലില്‍ മുന്നേറാനായത് അമ്പരപ്പിച്ചതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

അക്രമ രാഷ്ട്രീയം ആരോപിച്ച് എതിരാളികള്‍ നടത്തിയ പ്രചാരണവും ശബരിമലയുടെ കാര്യത്തിലുണ്ടായ തെറ്റിദ്ധാരണകളും ഫലത്തെ കാര്യമായി സ്വാധീനിച്ചു. ആലപ്പുഴയില്‍ ജയിച്ചെങ്കിലും വോട്ട് നിലയില്‍ കുറവാണുണ്ടായത്. വനിതാ മതിലിനു ശേഷം രണ്ടു യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിനെ എതിരാളികള്‍ ഉപയോഗപ്പെടുത്തി.
തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ജില്ല ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് റിപ്പോര്‍ട്ടിങ്ങില്‍ പങ്കെടുത്തത്. വിശദ റിപ്പോര്‍ട്ട് കീഴ്ഘടകങ്ങള്‍ക്കു കത്തായി നല്‍കും. 

ഈ മാസം 22 മുതല്‍ 28 വരെ സംസ്ഥാന നേതാക്കളും ജനപ്രതിനിധികളുമടക്കമുള്ളവര്‍ വീടുകള്‍ സന്ദര്‍ശിച്ചു പാര്‍ട്ടി നിലപാടുകള്‍ വിശദീകരിക്കും. ഓഗസ്റ്റില്‍ ലോക്കല്‍ അടിസ്ഥാനത്തില്‍ പാര്‍ട്ടി കുടംബ യോഗങ്ങള്‍ വിളിച്ച് അകല്‍ച്ച മാറ്റിയെടുക്കാനുള്ള ശ്രമം നടത്തും.

അതേസമയം എം.എല്‍.എയായിരുന്ന അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ എം.പിയായതിനെ തുടര്‍ന്ന് നടക്കാന്‍ പോകുന്ന കോന്നി നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടികളില്‍ സജീവമായിരിക്കുകയാണ്. പാര്‍ട്ടി കമ്മറ്റികളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ രംഗത്തിറക്കാനാണ് എന്‍.ഡി.എ ശ്രമിക്കുന്നത്. ബി.ജെ.പി സംസ്ഥാന നേതൃത്വം ശോഭാ സുരേന്ദ്രനോട് കോന്നിയില്‍ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു ജനറല്‍ സെക്രട്ടറിയായ എ.എന്‍ രാധാകൃഷ്ണനാണ് കോന്നിയിലെ തെരഞ്ഞെടുപ്പ് ചുമതല ബി.ജെ.പി നല്‍കിയിരിക്കുന്നത്. കോന്നിയില്‍ ജയിച്ച് പോയ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ആറ്റിങ്ങലില്‍ തോറ്റെങ്കിലും രണ്ടര ലക്ഷം വോട്ട് നേടിയ ശോഭ സുരേന്ദ്രന്‍ കോന്നിയിലെത്തുമ്പോള്‍ തകര്‍ക്കും. ശബരിമല ആഞ്ഞടിക്കുന്ന കോന്നിയില്‍ ശോഭ സുരേന്ദ്രന്‍ ജയിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ സിപിഎമ്മിനേയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (4 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (4 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (4 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (4 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (5 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (5 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (5 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (5 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (6 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (6 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (6 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (6 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (6 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (6 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (6 hours ago)

Malayali Vartha Recommends