ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് കെണിയിൽ വീഴ്ത്തിയത് കോളേജ് വിദ്യാർത്ഥിനിയെ; പ്രണയത്തിലായതിന് പിന്നാലെ ഒളിച്ചോട്ടവും... നാല് ദിവസത്തോളം പല തവണ പീഡനത്തിന് ഇരയാക്കിയ ശേഷം വീട്ടിലേയ്ക്ക് പെൺകുട്ടിയെ പറഞ്ഞുവിട്ടതോടെ പുറത്തായത് വിവാഹിതനായ യുവാവിന്റെ ലീലാവിലാസങ്ങൾ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. തൃശൂർ വിയ്യൂർ വില്ലടത്തുവീട്ടിൽ സനീഷ്കുമാറിനെ (24) ആണു രാമങ്കരി എസ്ഐ ആനന്ദബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള സൗഹൃദം പിന്നീട് പ്രണയമാവുകയും പിന്നീട് ഇരുവരും ഒളിച്ചോടുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. പൊലീസ് അന്വേഷണത്തിൽ ഇയാൾ വിവാഹിതനാണെന്നും കണ്ടെത്തി.
കോളജ് വിദ്യാർഥിനിയുമായി കഴിഞ്ഞ മാസം 28നാണ് സനീഷ് ഒളിച്ചോടിയത്. പിന്നീട് നാലു ദിവസം കഴിഞ്ഞ് ഇയാൾ പെൺകുട്ടിയെ തിരികെ വീട്ടിലേക്ക് അയച്ചു. ഈ ദിവസങ്ങളിൽ പല തവണ പീഡനത്തിന് ഇരയായതായി പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. വിവാഹിതനായ പ്രതി മറ്റു പല സ്ത്രീകളെയും സൗഹൃദം സ്ഥാപിച്ചു പീഡിപ്പിച്ചിട്ടുള്ളതായി പരാതിയുണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha



























