പരിക്കേറ്റ രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ വെച്ച് വൈദ്യന്‍ പരിശോധിച്ചതായി സ്ഥിരീകരണം; വൈദ്യന് പ്രതിഫലമായി ലഭിച്ചത് 500 രൂപ; നിർണായകമായി വൈദ്യന്റെ വെളിപ്പെടുത്തൽ

നെടുങ്കണ്ടത്ത് പൊലീസ് സ്റ്റേഷനിൽ രാജ്കുമാറിനെ ഉരുട്ടിക്കൊന്ന സംഭവത്തിൽ സുപ്രധാന വെളിപ്പെടുത്തല്‍. പരിക്കേറ്റ രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ വെച്ച് വൈദ്യന്‍ പരിശോധിച്ചതായി സ്ഥിരീകരണം. പോലീസ് അനധികൃത കസ്റ്റഡിയില്‍ വെച്ച ജൂണ്‍ 13ന് വൈകിട്ട് രാജ്കുമാറിനെ സ്‌റ്റേഷനിലെത്തി ചികിത്സിച്ചിരുന്നെന്ന് തൂക്കുപാലം സ്വദേശിയായ വൈദ്യന്‍ വെളിപ്പെടുത്തി. ഇതിന് പ്രതിഫലമായി 500 രൂപ പോലീസ് നല്‍കിയെന്നുമാണ് വൈദ്യന്റെ വെളിപ്പെടുത്തൽ.
രാജ്കുമാര്‍ കേസിലെ മൂന്നാം പ്രതിയായ പോലീസ് ഡ്രൈവര്‍ നിയാസാണ് വൈദ്യനെ സ്‌റ്റേഷനിലേക്ക് കൊണ്ടു വന്നത്. രാജ്കുമാറിനെ പോലീസ് അനധികൃത കസ്റ്റഡിയില്‍ സൂക്ഷിച്ച ജൂണ്‍ 13ന് വൈകിട്ട് 3 മണിക്ക് സ്‌റ്റേഷനിലെത്തി ചികിത്സ നല്‍കി. ലോക്കപ്പിലായിരുന്ന രാജ്കുമാറിന് എഴുന്നേറ്റ് നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. വീണ് പരിക്കേറ്റെന്നാണ് അന്ന് പോലീസ് അറിയിച്ചിരുന്നതെന്നും വൈദ്യന്‍ വെളിപ്പെടുത്തി. "മുട്ടിനു വയ്യായിരുന്നു. തുടര്‍ന്ന് രാജ്കുമാറിന്റെ മുട്ടില്‍ മരുന്ന് വെച്ചു കെട്ടി. പോലീസ് സ്റ്റേഷനുസമീപത്തെ വൈദ്യശാലയില്‍ നിന്നാണ് മുറിവെണ്ണ വാങ്ങിയത്. പോലീസ് കാന്റീനില്‍ നിന്നാണ് മുറിവെണ്ണ ചൂടാക്കിയ" തെന്നും വൈദ്യന്‍ വെളിപ്പെടുത്തി.
അതേസമയം ഉരുട്ടിക്കൊലയ്ക്കു നേതൃത്വം കൊടുത്ത രണ്ടു പൊലീസുകാർ ഒളിവിലാണ്. ഡ്രൈവർ നിയാസ്, എഎസ്ഐ റെജിമോൻ എന്നിവരെക്കുറിച്ച് യാതൊരു വിവരമില്ല. മറ്റു പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനു പിന്നാലെയാണ് ഇരുവരും ഒളിവിൽ പോയത്. മരിച്ച രാജ്കുമാറിനെ കൂടുതൽ ഉപദ്രവിച്ചത് നിയാസാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























