Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ഇടുക്കി ജില്ലാ പോലീസ് മേധാവിയെ കുടുക്കാൻ അനുവദിക്കില്ല; ഇന്ന് വേണുവിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെടുന്നവർ നാളെ മണിയാശാൻ്റെ രാജി ചോദിക്കും, മറ്റന്നാൾ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നു വാദിക്കും

06 JULY 2019 01:01 PM IST
മലയാളി വാര്‍ത്ത

പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് മേധാവിയെയും സർക്കിക്കാരിനെയും വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കർ. ഇടുക്കി ജില്ലാ പോലീസ് മേധാവിയെ കുടുക്കാൻ അനുവദിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പീരുമേട് ജയിലിൽ ഒരു തടവുകാരൻ ന്യുമോണിയ പിടിച്ചു മരിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവി സഖാവ് വേണുഗോപാലിന് ഒരു പങ്കുമില്ല. ഇക്കാര്യം പാർട്ടി ജില്ലാ കമ്മറ്റിയും മന്ത്രി മണിയാശാനും നേരത്തെ വ്യക്തമാക്കിയിട്ടുളളതാണ്. എന്നാൽ ചില മാധ്യമങ്ങൾ അദ്ദേഹത്തിനെതിരെ ദുഷ്പ്രചരണം തുടരുന്നത് തീർത്തും അപലപനീയമാണ് എന്നും ജയശങ്കർ പ്രതികരിച്ചു.

സത്യസന്ധനും കർമകുശലനുമായ ഒരു നിയമപാലകനാണ് സ. വേണുഗോപാൽ. വിശ്വാസം കൊണ്ട് കമ്മ്യൂണിസ്റ്റ് ആണെങ്കിലും കർമ്മം കൊണ്ട് തികഞ്ഞ ഗാന്ധിയൻ. ആരെയും സ്വന്തം കൈ കൊണ്ട് നുളളി നോവിക്കില്ല, കൈക്കൂലി കൈകൊണ്ട് വാങ്ങില്ല. ഇദ്ദേഹം യശ:ശരീരനായ സഖാവ് സത്യമംഗലം വീരപ്പന്റെ വകയിൽ ഒരു അമ്മാച്ചൻ്റെ മകനാണെന്ന് ചില കുബുദ്ധികൾ പറയുന്നത് അസൂയ കൊണ്ടാണ്.

വേണു സഖാവിൻ്റെ കാര്യപ്രാപ്തിയും കൈ നനയാതെ മീൻ പിടിക്കാനുളള കഴിവും ബോധ്യപ്പെട്ടതു കൊണ്ടാണ് ഇടുക്കിയിൽ പോസ്റ്റ് ചെയ്തത്. പാർട്ടിയും സർക്കാരും ഏല്പിച്ച എല്ലാ ഉത്തരവാദിത്തവും അദ്ദേഹം ഭംഗിയായി നിറവേറ്റി. കയ്യേറ്റക്കാരുടെയും കളളവാറ്റുകാരുടെയും കഞ്ചാവ് കൃഷിക്കാരുടെയും പേടിസ്വപ്നമായി മാറി.മാങ്ങയുളള മാവിന് ഏറു കിട്ടും. കഴിവുള്ള ഉദ്യോഗസ്ഥന് ശത്രുക്കളുണ്ടാകും. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. വേണുഗോപാലിനോടും മണിയാശാനോടും പാവപ്പെട്ടവരുടെ പാർട്ടിയോടും പക തീർക്കാൻ എതിരാളികൾ പീരുമേട്ടിലെ ജയിൽ മരണം അവസരമാക്കുകയാണ്.

ഇന്ന് വേണുവിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെടുന്നവർ നാളെ മണിയാശാൻ്റെ രാജി ചോദിക്കും, മറ്റന്നാൾ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നു വാദിക്കും. അതൊന്നും നടപ്പില്ല. ഈ സർക്കാർ ഇതേപോലെ തന്നെ ഇനിയും ഭരിക്കും. ശൈലി മാറ്റുന്ന പ്രശ്നമില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിലെ അത്യുജ്ജല വിജയം വരുന്ന പഞ്ചായത്ത്- മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കും. എൽഡിഎഫ് വീണ്ടും വരും, എല്ലാം ശരിയാകും എന്നുമായിരുന്നു സംഭവത്തെ കുറിച്ച് ജയശങ്കറിന്റെ പ്രതികരണം.

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ മന്ത്രി എം.എം. മണിക്കെതിരേ ആരോപണം ഉന്നയച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിഷയത്തിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകവെയാണ് ഇടുക്കിയിൽനിന്നുള്ള മന്ത്രിയായ മണിക്കെതിരേ പ്രതിപക്ഷം തിരിഞ്ഞത്. ഇടുക്കി എസ്പി കെ.ബി. വേണുഗോപാൽ മന്ത്രി മണിയുടെ കിങ്കരനാണെന്നു നോട്ടീസ് നൽകിയ കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ ആരോപിചിരുന്നു. കുപ്രസിദ്ധമായ വണ്‍, ടു, ത്രീക്കുശേഷം ഫോറും ആയെന്നും കുറ്റക്കാരനായ എസ്പിക്കെതിരേ നടപിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ മറുപടിയുമായി മന്ത്രി എം.എം. മണി രംഗത്തെത്തി. പോലീസ് പിടിയിലാകുന്നതിനു മുന്പ് രാജ്കുമാർ ആരുടെ പിടിയിലായിരുന്നെന്ന് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ഉൾപ്പെട്ട സംഘമാണ് ചിട്ടി തട്ടിപ്പ് നടത്തിയതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (4 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (4 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (4 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (4 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (5 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (5 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (5 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (5 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (6 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (6 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (6 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (6 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (6 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (6 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (6 hours ago)

Malayali Vartha Recommends