പ്രണയ വിവാഹത്തിന് കൂട്ട് നിന്നുവെന്നു ആരോപിച്ച് സൃഹൃത്തുക്കളെ വെട്ടി പരിക്കേൽപ്പിച്ചു

റേഷൻ കട ജോലിക്കാരനായ യുവാവിനെയും സൃഹൃത്തിനെയും വെട്ടി പരിക്കേൽപിച്ചു. വെള്ളിക്കോത്ത് സ്വദേശികളെയാണ് പ്രണയ വിവാഹത്തിന് കൂട്ട് നിന്നു എന്ന ആരോപണത്തെ തുടർന്ന് വെട്ടിയത്.
കാഞ്ഞങ്ങാട്ട് വെള്ളിക്കോത്തെ റേഷൻകട ജീവനക്കാരനായ സുധീഷിനും സൃഹൃത്ത് സതീഷിനുമാണ് വെട്ടു കൊണ്ടത്. പ്രദേശത്തു നടന്ന പ്രണയവിവാഹത്തിന് കൂട്ടുനിന്നുവെന്ന് ആരോപിച്ചാണ് ഒരുസംഘം അക്രമികൾ എത്തി ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഞങ്ങൾ കല്യാണച്ചടങ്ങിന് പങ്കെടുക്കുക മാത്രമെ ചെയ്തിട്ടുള്ളുവെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും സുധീഷ് പറഞ്ഞു. സുധീഷിനോപ്പം സതീഷും ഉണ്ടാകും എന്ന നിഗമനത്തിലാണ് അയാളെയും വെട്ടി പരിക്കേൽപ്പിച്ചത്. റേഷൻ കടയിൽ വച്ച് സുധീഷിനെ വെട്ടിയ ശേഷം സതീഷിൻറെ വീട്ടിലെത്തിയാണ് അയാളെ ആക്രമിച്ചത്. മകനെ വെട്ടുന്നത് കണ്ട അമ്മ ബോധ രഹിതയായി. വെട്ടേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ.നടരാജൻ അറിയിച്ചു. അസോസിയേഷൻറെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
https://www.facebook.com/Malayalivartha



























