Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

നിങ്ങള്‍ ഒരു വര്‍ഷം ഒരു ലക്ഷം രൂപയിലധികം വൈദ്യുതി ബില്‍ അടയ്ക്കുന്നുണ്ടോ? വിദേശ യാത്രയ്ക്ക് രണ്ട് ലക്ഷത്തിലധികം തുക ചെലവഴിക്കുന്നുണ്ടോ? എങ്കില്‍ പെട്ടത് തന്നെ

06 JULY 2019 05:22 PM IST
മലയാളി വാര്‍ത്ത

നിങ്ങള്‍ ഒരു വര്‍ഷം ഒരു ലക്ഷം രൂപയിലധികം വൈദ്യുതി ബില്‍ അടയ്ക്കുന്നുണ്ടോ? വിദേശ യാത്രയ്ക്ക് രണ്ട് ലക്ഷത്തിലധികം തുക ചെലവഴിക്കുന്നുണ്ടോ? എങ്കില്‍ പെട്ടത് തന്നെ. നിങ്ങളെ ഉയര്‍ന്ന വരുമാനക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലെ സുപ്രധാന നിര്‍ദ്ദേശമാണിത്. കുടുംബ സഹിതം സീസണ്‍ സമയത്തും അടിയന്തിര ആവശ്യത്തിനും പ്രവാസികള്‍ ഒരു തവണ വന്ന് പോകുന്നതിനും രണ്ട് ലക്ഷം രൂപയോളം വേണ്ടിവരും. അങ്ങനെ നോക്കുമ്പോള്‍ സാധാരണക്കാരായ പ്രവാസികള്‍ ഉയര്‍ന്നവരുമാനം ഉള്ളവരുടെ പട്ടികയില്‍ പെടും. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രവവാസികളുള്ള കേരളത്തെയാണ് ഈ നിര്‍ദ്ദേശം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. വേനല്‍ക്കാലത്തെ വൈദ്യുതി ഉപഭോഗം കൂടി കണക്കിലെടുത്താല്‍ മധ്യവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ വൈദ്യുതി ബില്‍ ഒരു വര്‍ഷം ഒരു ലക്ഷം കടക്കും. 

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടിയില്‍ അധികം രൂപ കറണ്ട് അക്കൗണ്ടില്‍ നിക്ഷേപം നടത്തിയ വ്യക്തികളും ഉയര്‍ന്ന വരുമനക്കാരില്‍പ്പെടും. അവര്‍ വരുമാനക്കണക്ക് സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ് എന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. രണ്ടു കോടി മുതല്‍ അഞ്ചു കോടി രൂപ വരെ വ്യക്തിഗത വരുമാനമുള്ള ഉയര്‍ന്ന വരുമാനക്കാരെ ഫലപ്രദമായ നികുതി നിരക്കിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ 2019- 20ലെ കേന്ദ്ര ബഡ്ജറ്റില്‍ നിര്‍ദേശം. ഉയര്‍ന്ന വരുമാനക്കാരുടെ ഉയരുന്ന വരുമാന നികുതി നിരക്ക് രാഷ്ട്രത്തിന്റെ വികസനപ്രക്രിയയ്ക്ക് കൂടുതല്‍ സംഭാവന ഉറപ്പാക്കുന്നതിനാണ് എന്ന് മന്ത്രി വ്യക്തമാക്കി. 
ചെറുകിട, ഇടത്തരം വരുമാനക്കാരെ നികുതി ഭാരത്തില്‍ നിന്ന് മുക്തരാക്കുന്നതിന് അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ വരുമാന നികുതിയില്‍ നിന്ന് ഒഴിവാക്കി. ചെറുകിട വ്യാപാരികള്‍, മാസ ശമ്പളക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കും സ്വയംതൊഴില്‍ സംരംഭകര്‍ക്കും ഉള്‍പ്പെടെ ഇതിന്റെ ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

ഗവണ്‍മെന്റിന്റെ ആത്മാര്‍ത്ഥ ശ്രമങ്ങളുടെ ഫലമായി പ്രത്യക്ഷ നികുതി വരുമാനം 2013-14ലേക്കാള്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 78 ശതമാനം വര്‍ധിച്ച് 6.38 ലക്ഷം കോടിയില്‍ നിന്ന് 11.37 ലക്ഷം കോടിയായി. പ്രത്യക്ഷ നികുതി വരുമാനം 19. 13 ശതമാനം വര്‍ദ്ധിച്ച് 10,02,741 കോടിയുമായി 2017-18ല്‍ ഉയര്‍ന്നു. ഇത് 2016-17ല്‍ 8,41,713 കോടി രൂപയായിരുന്നു. 2018-19ല്‍ ഇത് 13.46 ശതമാനമാണ്. ഗവണ്‍മെന്റിന്റെ വിവിധ പരിശ്രമങ്ങളും നികുതിദായക സൗഹൃദ സംരംഭങ്ങളും മൂലം 2013-14ലേക്കാള്‍ നികുതിദായകരുടെ എണ്ണം 48 ശതമാനത്തോളം 2018-19ല്‍ വര്‍ധിച്ചു. വരുമാനം 5.71 കോടിയില്‍ നിന്ന് 8.4 കോടിയായി. ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയുടെ സാമ്പത്തിക സംവിധാനത്തില്‍ വര്‍ധിച്ചു വരുന്ന പ്രാധാന്യം അംഗീകരിച്ചുകൊണ്ട് അവ യഥാര്‍ഥത്തില്‍ നല്‍കേണ്ടി വന്നിട്ടുള്ള മോശപ്പെട്ടതും സംശയകരവുമായ വായ്പകളില്‍ പലിശയ്ക്കു മേല്‍ നികുതി ചുമത്തും. നിലവില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, പൊതു സാമ്പത്തിക സ്ഥാപനങ്ങള്‍, സംസ്ഥാന സാമ്പത്തിക സ്ഥാപനങ്ങള്‍, സംസ്ഥാനതല വ്യവസായ വികസന കോര്‍പറേഷനുകള്‍, സഹകരണ ബാങ്കുകള്‍, ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മാത്രം ബാധകമാണിത്.

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കുമെങ്കിലും ഇലക്ട്രിക് വാഹന ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അത്തരം വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പയില്‍ ഒന്നര ലക്ഷം രൂപ വരെ അധിക പലിശ ഇളവ് നല്‍കും. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പലിശ ഇളവ് രണ്ടര ലക്ഷം രൂപയാകും. ഇലക്ട്രിക് വാഹനങ്ങളുടെ ജി എസ് ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ ഗവണ്‍മെന്റ് ജി എസ് ടി കൗണ്‍സിലിനെസമീപിച്ച് കഴിഞ്ഞതായി ധനമന്ത്രി പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (4 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (4 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (4 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (4 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (5 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (5 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (5 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (5 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (6 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (6 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (6 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (6 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (6 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (6 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (6 hours ago)

Malayali Vartha Recommends