ഒന്നരകോടിയോളം രൂപ വിലവരുന്ന നിരോധിത ലഹരിവസ്തുക്കള്‍ കരുനാഗപ്പള്ളിയില്‍ പിടികൂടി

ഒന്നരകോടിയോളം രൂപ വിലവരുന്ന നിരോധിത ലഹരിവസ്തുക്കള്‍ കരുനാഗപ്പള്ളിയില്‍ പിടികൂടി. വില്‍പ്പന നടത്തിവന്ന സംഘത്തിലെ രണ്ടുപേരും പിടിയിലായിട്ടുണ്ട്. പിടിയിലായത് ചവറ സ്വദേശികളാണ് .
പാന്‍പരാഗ്, ശംഭു, തുടങ്ങിയ ലഹരിവസ്തുക്കള്‍ അടങ്ങിയ 100 ചാക്കോളം ഉല്‍പ്പന്നങ്ങളാണ് കരുനാഗപ്പള്ളി സിഐ ഷാഫി, എസ്‌ഐമാരായ അലോഷ്യസ് അലക്‌സാണ്ടര്‍, ശിവകുമാര്‍, പോലീസുകാരായ രാജീവ്, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രാത്രിയില്‍ റെയ്ഡ് നടത്തി പിടികൂടിയത്.
ഇടക്കുളക്കുളങ്ങര മാമൂട് ജംഗ്ഷന് സമീപമുള്ള ഒരു വാടകവീട്ടിലാണ് ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഒരു ഓട്ടോറിക്ഷയും കാറും ഒരു ടെമ്പോട്രാവലറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിനുള്ളിലെ മുറികളിലും ലഹരിവസ്തുക്കള്‍ സൂക്ഷിച്ചിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. അടുത്തിടെയാണ് സംഘം ഇടക്കുളങ്ങരയിലെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിപണനം നടത്തിവന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
https://www.facebook.com/Malayalivartha



























