ഗുജറാത്ത് നിയമസഭയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ട് ചെയ്തത് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക്

അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ പിന്മാറിയതോടെ കോൺഗ്രസ്സിന് ഇത് കഷ്ടകാലം. ഗുജറാത്ത് നിയമസഭയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ട് ചെയ്തത് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക്. രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ വോട്ടുകൾ കൂടി നേടി ഗുജറാത്തിൽ നിന്നു രാജ്യസഭയിലേക്കുള്ള രണ്ട് സീറ്റുകളിലും ബിജെപിക്ക് അനായാസ ജയം നേടാനായി. അമിത്ഷായുടേയും സ്മൃതി ഇറാനിയുടെയും ഒഴിവുകളില്‍ വന്ന സീറ്റുകളില്‍ രണ്ടു ദിവസമായി നടന്ന തെരഞ്ഞെടുപ്പിലൂടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറെയും ജുഗല്‍ ഠാക്കൂറിനെയുമാണ് ബിജെപി രാജ്യസഭയില്‍ എത്തിച്ചത്. ബിജെപിക്കു വോട്ട് നൽകിയ ശേഷം നിയമസഭാംഗത്വം ഇവർ രാജിവച്ചു.
ഒരേ ദിവസം ഒരേ ബൂത്തിൽ രണ്ടായി രണ്ട് ഒഴിവുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ, ബിജെപി സ്ഥാനാർഥികൾക്കു 105 ആദ്യവോട്ടുകൾ ലഭിച്ചു. ബിജെപിയുടെ 100 വോട്ടുകൾക്കു പുറമേ കോൺഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ടു വോട്ടുകളും എൻസിപിയുടെ ഒരു വോട്ടും കോൺഗ്രസിന്റെ രണ്ടു വിമത വോട്ടുകളുമാണു ലഭിച്ചത്. 182 അംഗങ്ങളുള്ള സഭയിൽ വോട്ടവകാശമുള്ള 175 എംഎൽഎമാരാണുണ്ടായിരുന്നത്. ഇതു പ്രകാരം ഒരു സ്ഥാനാർഥിക്കു ജയിക്കാൻ വേണ്ട ആദ്യവോട്ട് 59 ആയിരുന്നു.
രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയ്ക്ക് വോട്ടു ചെയ്തിരുന്നു. രണ്ടു ദിവസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തിയതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. സംഭവത്തിനെതിരേ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ രാജ്യസഭയില്‍ എത്തുന്ന ഒരാള്‍ കോണ്‍ഗ്രസ് പ്രതിനിധിയാകുമായിരുന്നു. മൊത്തം 105 വോട്ടുകളാണ് ബിജെപിയ്ക്ക് കിട്ടിയത്. ബിജെപിയുടെ മൊത്തം വോട്ടുകള്‍ക്ക് പുറമേ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ടു വോട്ടും എന്‍സിപിയുടെ ഒരു വോട്ടുമാണ് അധികമായി കിട്ടിയത്. അല്‍പ്പേഷ് ഠാക്കൂര്‍, ധവല്‍സിംഗ് ഝാല എന്നിവരാണ് കാലുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഇരുവരും കോണ്‍ഗ്രസില്‍ നിന്നും രാജി വെയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഇവര്‍ ബിജെപിയില്‍ ചേരുമെന്നും ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥലത്തു നിന്നും മത്സരിച്ചേക്കുമെന്നും വിവരമുണ്ട്.
തെരഞ്ഞെടുപ്പ് രണ്ടു തീയതികളില്‍ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരേ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ ഇടപെടാനില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഈ നിര്‍ദേശം അനുസരിച്ചാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടു പോകുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ് 65 എംഎല്‍എ മാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.
ബിജെപി നേതാക്കളായ അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളായിരുന്നു. ഇരുവരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതിനെ തടര്‍ന്നാണ് രാജ്യസഭാംഗത്വം രാജിവെച്ചത്. തുടര്‍ന്നാണ് ഗുജറാത്ത് നിയമസഭയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അമിത് ഷാ ഗാന്ധി നഗര്‍ മണ്ഡലത്തില്‍ നിന്നും സ്മൃതി അമേഠിയില്‍ നിന്നുമാണ് ലോക്‌സഭയിലേക്ക് ജയിച്ചത്.
https://www.facebook.com/Malayalivartha



























