കിണറ്റിൽ ആൾ വീണെന്ന സംശയത്തിൽ വീട്ടമ്മ ഫയർ ഫോഴ്‌സിനെ വിളിച്ചു; കിണറ്റിൽ നിന്നും പുറത്തു എത്തിച്ച 'ആളെ' കണ്ടു എല്ലാവരും ഞെട്ടി

നെയ്യാറ്റിൻക്കര മൂന്നുകല്ലിൻ മൂട്ടിലെ കിണറ്റിൽ ആരോ വീണെന്നു തോന്നിയ വീട്ടമ്മ ഉടൻ ഫയർ ഫോഴ്‌സിനെ വിളിച്ചു. വീട്ടു വളപ്പിലെ കിണറ്റിൽ ആരോ വീണിട്ടുണ്ടെന്നും ഞരക്കവും വിളിയും കേൾക്കുന്നുണ്ടെന്നും വീട്ടമ്മ പറഞ്ഞിരുന്നു. രാത്രി പന്ത്രണ്ടു മണിക്ക് വന്ന ഫോൺ സന്ദേശ പ്രകാരം ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി. കിണറ്റിലിറങ്ങിയ ഉദ്യോഗസ്ഥൻ കണ്ടത് വെള്ളത്തിൽ വീണ് ജീവനായി കേഴുന്ന നായ കുട്ടിയെ. ഒടുവിൽ നായ കുട്ടിയെ രക്ഷിച്ച ശേഷം നെയ്യാറ്റിൻക്കര അഗ്നി ശമന ഉദ്യോഗസ്ഥർ മടങ്ങി.
കിണറ്റിൽ ആൾ വീണെന്നു വിചാരിച്ചാണ് അവർ കിണറ്റിൽ ഇറങ്ങിയത്. കിണറിനു എഴുപതു അടിയോളം താഴ്ച ഉണ്ടായിരുന്നു. ടോർച്ചു വെട്ടത്തിൽ ജീവനുള്ള എന്തോ കിണറ്റിൽ കിടക്കുന്നതായി മനസിലായി. തുടർന്ന് ഫയർമാനിൽ ഒരാൾ നൂലേണി വഴി കിണറ്റിൽ ഇറങ്ങി. അപ്പോഴാണ് കിണറ്റിൽ വീണത് മനുഷ്യനല്ല നായ കുട്ടിയാണെന്ന് മനസിലായത്. വലയിട്ടാണ് നായ്ക്കുട്ടിയെ രക്ഷിച്ച് കരയ്ക്കെത്തിച്ചത്. വെള്ളത്തിൽ കിടന്നു ചത്ത് പോകുമായിരുന്ന നായ് കുട്ടിക്ക് പുനർ ജന്മം കിട്ടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























