അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പിയില്‍? വ്യാജ പ്രചരണത്തിന് സത്യാവസ്ത വെളിപ്പെടുത്തി അഞ്ജു

ലോംഗ് ജമ്ബ് താരം അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പിയില്‍ ചേര്‍ന്നെന്ന പ്രചരണത്തിന് സത്യാവസ്ത വെളിപ്പെടുത്തിയിരിക്കുകയാണ്. കുടുംബ സുഹൃത്തായ കേന്ദ്രസഹ മന്ത്രി വി.മുരളീധരനെ കാണാന്‍ വേണ്ടി പോയതാണെന്നും ഈ സമയത്ത് ബി.ജെ.പി പതാക നല്‍കി സ്വീകരിച്ചതാണെന്നും അഞ്ജു ബോബി ജോര്‍ജ് ഒരു മാധ്യമത്തിനോട് പറഞ്ഞു. വാര്‍ത്ത ഏജന്‍സികളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും അഞ്ജു വ്യക്തമാക്കി.
അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് നേരത്തെ ദേശീയ വാര്‍ത്ത ഏജന്‍സിയായ എയഎന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും പരിപാടിക്കെത്തിയപ്പോള്‍ പതാക നല്‍കി യെദ്യൂരപ്പയോടൊപ്പം ചിത്രമെടുക്കുക മാത്രമാണ് ചെയ്തതെന്നും വി.മുരളീധരന്‍ പറഞ്ഞു. അവര്‍ പാട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും തന്നെ കാണാനായാണ് അവര്‍ ബംഗളൂരില്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























