സി.എഫ്.തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാകുമെന്ന് പി.ജെ. ജോസഫ്

മുതിര്‍ന്ന നേതാവ് സി.എഫ്. തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാകുമെന്നു പി.ജെ.ജോസഫ്. കോടതിയുടെ പരിഗണനയിലുള്ള കേസിലെ വിധിക്ക് ശേഷം ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ജോസഫ് വ്യക്തമാക്കി. പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ.മാണിയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയാലും അംഗീകരിക്കുമെന്നും കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയിലെ പി.ജെ.ജോസഫ് അനുകൂല നേതാക്കളുടെ യോഗത്തിന് ശേഷം ജോസഫ് വ്യക്തമാക്കി.
ഇരുപത്തിയേഴംഗ സമിതിയിലെ പതിനഞ്ചിലേറെ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തതായി പി.ജെ.ജോസഫ് പറഞ്ഞു. പി.ജെ.ജോസഫിനു പുറമേ സി.എഫ്.തോമസ് എം.എല്‍.എയും മുതിര്‍ന്ന നേതാവ് ജോയ് എബ്രഹാമും യോഗത്തിനെത്തി. ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം സംസ്ഥാന സമിതി യോഗം വിളിച്ച ശേഷം ആദ്യമായാണ് ജോസഫ് അനുകൂലികളുടെ നേതൃയോഗം ചേര്‍ന്നത്.
https://www.facebook.com/Malayalivartha



























