ലോക കപ്പില്‍ രോഹിത് ശര്‍മ്മക്ക് സെഞ്ച്വറി; ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലായി രോഹിത് ശര്‍മ്മ മാറിയപ്പോള്‍ അഞ്ചാം ലോക കപ്പ് സെഞ്ച്വറി; രോഹിത് ഈ ലോകകപ്പില്‍ നേടിയത് 647 റണ്‍; ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ ശക്തമായ നിലയില്‍

ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയുമായി രോഹിത് ശർമ. തുടർച്ചയായ മൂന്നാം സെഞ്ചുറിയോടെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയെ ഉജ്വല വിജയത്തിലേയ്ക്ക് നയിക്കുകയാണ് വൈസ് ക്യാപ്റ്റൻ. 92 പന്തിൽ നിന്നാണ് രോഹിത് തന്റെ ഇരുപത്തിയേഴാം ഏകദിന സെഞ്ചുറി തികച്ചത്. ടീം സ്കോർ 189ൽ എത്തിനിൽക്കെയാണ് രോഹിത് (103) പുറത്തായത്. മുപ്പത്തിയൊന്നാം ഓവറിലാണ് ഒരു അനായാസ ക്യാച്ച് നൽകി രോഹിത് മടങ്ങിയത്.
33 ഓവര്‍ പിന്നിടുമ്‌ബോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 203 റണ്‍സെടുത്തു. ഇതിനിടെ ഈ ലോകകപ്പില്‍ രോഹിത്തിന്റെ റണ്‍ സമ്ബാദ്യം 647 കടന്നു. ലോകകപ്പിലെ ടോപ് സ്‌കോറര്‍ സ്ഥാനം ബംഗ്ലാദേശിന്റെ ഷാക്കിബുല്‍ ഹസനില്‍നിന്ന് (606) രോഹിത് തിരിച്ചുപിടിക്കുകയും ചെയ്തു. 92 പന്തില്‍ നിന്ന് 102 റണ്‍സെടുത്താണ് സെഞ്ച്വറി തികച്ചത്.
നേരത്തെ, നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 264 റണ്‍സെടുത്തത്. 128 പന്തില്‍ 113 റണ്‍സെടുത്ത മാത്യൂസിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്. 10 ബൗണ്ടറിയും രണ്ടു സിക്‌സും നിറംചാര്‍ത്തിയ ഇന്നിങ്‌സ്! മല്‍സരത്തിലാകെ 10 ഓവര്‍ ബോള്‍ ചെയ്ത ബുമ്ര, 37 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇതോടെ ഏകദിനത്തില്‍ ബുമ്രയുടെ വിക്കറ്റ് നേട്ടം 100 കടന്നു. 11.4 ഓവറില്‍ 55 റണ്‍സെടുക്കുമ്‌ബോഴേയ്ക്കും നാലു വിക്കറ്റ് നഷ്ടമാക്കിയ ശ്രീലങ്കയ്ക്ക്, അഞ്ചാം വിക്കറ്റില്‍ ലഹിരു തിരിമാന്നെയ്‌ക്കൊപ്പം മാത്യൂസ് പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 26.1 ഓവര്‍ ക്രീസില്‍ നിന്ന മാത്യൂസ് തിരിമാന്നെ സഖ്യം 124 റണ്‍സാണ് ലങ്കന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ഏകദിനത്തിലെ 21ാമത്തെയും ഈ ലോകകപ്പിലെ ആദ്യത്തെയും അര്‍ധസെഞ്ചുറി കുറിച്ച തിരിമാന്നെ, 68 പന്തില്‍ 53 റണ്‍സെടുത്താണ് പുറത്തായത്.
https://www.facebook.com/Malayalivartha



























