സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് നിശ്ചയിച്ചു... കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അരലക്ഷം രൂപയുടെ വര്‍ദ്ധനവ്

ഈ വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് നിശ്ചയിച്ചു. ജസ്റ്റിസ് രാജേന്ദ്രബാബു ചെയര്‍മാനായ സമിതിയാണ് 19 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള ഫീസ് നിര്‍ണയിച്ചത്. 5.85 ലക്ഷം രൂപ മുതല്‍ 7.19 ലക്ഷം രൂപ വരെയാണ് ഫീസ്. മാനേജ്‌മെന്റ് ആവശ്യപ്പെട്ട ഫീസ് നിര്‍ദേശം കമ്മീഷന്‍ തള്ളി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അരലക്ഷം രൂപയുടെ വര്‍ധന വരുത്തി.
അതേസമയം, പുതിയ ഫീസ് നിര്‍ണയത്തില്‍ നിരാശയുണ്ടെന്നാണ് മാനേജ്‌മെന്റുകളുടെ പ്രതികരണം. മെഡിക്കല്‍ ഫീസ് നിര്‍ണയം സംബന്ധിച്ചുള്ള കേസ് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha



























