രാജയോഗം വരുന്ന വഴി... രാഹുല്‍ ഗാന്ധി രാജിവച്ച ഒഴിവില്‍ കേരളത്തിന്റെ സ്വന്തം കെ.സി. വേണുഗോപാല്‍ ദേശീയ അധ്യക്ഷനാകാന്‍ സാധ്യത; വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധി എംപിയായത് പോലെ വേണു ഗോപാല്‍ പറന്നിറങ്ങും; ആകാംക്ഷയോടെ കേരള നേതാക്കള്‍

മലയാളിയായ കെ. സി. വേണുഗോപാല്‍ എ. ഐ. സി സി പ്രസിഡന്റ് ആകുമോ? ഡല്‍ഹിയും കേരളവും കാതോര്‍ക്കുന്ന ചോദ്യമാണ് ഇത്. വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധി എം പിയായത് പോലെ വേണു ഗോപാല്‍ പ്രസിഡന്റായാല്‍ അത്ഭുതപ്പെടാനില്ല.
കര്‍ണാടകത്തില്‍ പുതുതായി രൂപം കൊണ്ട പ്രതിസന്ധി പരിഹരിക്കാന്‍ കെ. സി. വേണുഗോപാല്‍ ബംഗളൂരുവിലേക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പ് എ ഐ സി സി ആസ്ഥാനത്ത് നടന്ന ചില ചര്‍ച്ചകളിലാണ് കെസി. വേണുഗോപാല്‍ പ്രസിഡന്റായാന്‍ നന്നായിരിക്കുമെന്ന് രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വ്യത്തങ്ങള്‍ ചര്‍ച്ച ചെയ്തത് .
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സച്ചിന്‍ പൈലറ്റ്, ജ്യോതിരാജ സിന്ധ്യ എന്നിങ്ങനെയുള്ള നേതാക്കള്‍ എ ഐ സി സി പ്രസിഡന്റാകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയുടെ മനസില്‍ ഇവരൊന്നുമില്ലെന്നാണ് വിവരം. സച്ചിന്‍ പൈലറ്റിനെയും ജ്യോതിരാജ സിന്ധ്യയെയും രാഹുല്‍ ഗാന്ധി ഒരു പരിധിക്കപ്പുറം വിശ്വസിക്കുന്നില്ല. ഇവര്‍ അധികാരത്തിലെത്തിയാല്‍ അധികാരപ്രമത്തത കാണിക്കും എന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നാല്‍ വേണുഗോപാലിനെ പ്രസിഡന്റാക്കിയാല്‍ തന്റെ കൈയില്‍ കോണ്‍ഗ്രസ് ഒതുങ്ങി നില്‍ക്കുമെന്ന് രാഹുലിനറിയാം . രാഹുല്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചങ്കിലും കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ ചുക്കാന്‍ അദ്ദേഹത്തിന്റെ കൈയില്‍ തന്നെയാണുള്ളത് . പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കരുതെന്ന് അഭ്യുദയകാംക്ഷികള്‍ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ വഴങ്ങിയില്ല. എന്നാല്‍ രാഹുലിന്റെ രാജിയില്‍ സന്തോഷിക്കുന്നവരാണ് കോണ്‍ഗ്രസിന്റെ പല മുതിര്‍ന്ന നേതാക്കളും. മുകള്‍ തട്ടില്‍ ഒരു ശുദ്ധീകരണം വേണമെന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാക്കളാണ് ഇന്തരത്തില്‍ കരുതുന്നത്.
അതിനിടെ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് എ ഐ സി സി പ്രസിഡന്റായി ചെറുപ്പക്കാരനെ തെരഞ്ഞടുക്കണമെന്ന് ട്വീറ്റ് ചെയ്തു. ഇത് ഗാര്‍ഗയെ പോലുള്ള ചില മുതിര്‍ന്ന കോണ്‍ഗ്രസുകാര്‍ക്ക് രസക്കേട് ഉണ്ടാക്കിയിട്ടുണ്ട്. അമരീന്ദര്‍ സിംഗിന്റെ താത്പര്യം സച്ചിന്‍ പൈലറ്റിനെ പോലുള്ള യുവനേതൃത്വമാണ്.
രാഹുല്‍ ഗാന്ധിയുടെ ഒളിച്ചോട്ടം തന്നെയാണ് കര്‍ണാടകത്തിലെ പ്രതിസന്ധിക്ക് കാരണമായത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ വഴിയിലിട്ടു പോയി എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. കര്‍ണാടകത്തിലെ വിമത എം എല്‍ എമാരോട് സംസാരിക്കാന്‍ ആകെയുള്ളത് കെ. സി വേണുഗോപാല്‍ മാത്രമാണ്.
കെ. സി. വേണുഗോപാലിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നത് കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണത്തോടെയാണ്. കെസിയെ ഇറക്കിയാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് എഐസിസിയില്‍ ഒരു ചൊല്ലുണ്ട്. ഡികെ ശിവകുമാറിനൊപ്പമാണ വേണു കര്‍ണാടകത്തില്‍ നീക്കങ്ങള്‍ സജീവമാക്കുന്നത്. കേരളത്തില്‍ നിന്നാണ് വേണു ബംഗളുരൂവിലെത്തിയത്. അതേസമയം കേരളത്തിലെ പല നേതാക്കളുടെയും മുട്ട് വിറച്ചു തുടങ്ങി. വേണു പ്രസിഡന്റായാല്‍ തങ്ങളുടെ കാര്യം പോക്കാണെന്നു അവര്‍ക്കറിയാം.
https://www.facebook.com/Malayalivartha



























