ദുര്‍മന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കാനുള്ള കരടുനിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷന്‍ രൂപം നല്‍കി... അന്ധവിശ്വാസത്തിന്റെ പേരില്‍ ശരീരത്തിന് ആപത്തുണ്ടാക്കുന്നവിധം നടത്തുന്ന ആചാരങ്ങള്‍ കുറ്റകരമാക്കാനാണ് നിര്‍ദേശം

ദുര്‍മന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കാനുള്ള കരടുനിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷന്‍ രൂപം നല്‍കി. അന്ധവിശ്വാസത്തിന്റെ പേരില്‍ ശരീരത്തിന് ആപത്തുണ്ടാക്കുന്നവിധം നടത്തുന്ന ആചാരങ്ങള്‍ കുറ്റകരമാക്കാനാണ് നിര്‍ദേശം. നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴുവര്‍ഷംവരെ തടവും 50,000 രൂപ പിഴയും ശുപാര്‍ശ ചെയ്യുന്നുണ്ട്. അമാനുഷികശക്തി അവകാശപ്പെട്ട് ശാസ്ത്രീയ അടിത്തറയില്ലാത്ത അന്ധവിശ്വാസം പ്രചരിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിന് തടയിടുകയാണ് ലക്ഷ്യമെന്ന് കമ്മിഷന്‍ പറയുന്നു.
ശരീരത്തിന് ആപത്തുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ നിയമത്തില്‍നിന്നൊഴിവാക്കി. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കമ്മിഷന്‍ കരടുനിയമം തയ്യാറാക്കിയത്. ദുര്‍മന്ത്രവാദം, ചികിത്സാനിഷേധം എന്നിവയില്‍ സംസ്ഥാനത്ത് പലരും കൊല്ലപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ സമാനനിയമങ്ങളുള്ളതും നിയമനിര്‍മാണത്തിന് കമ്മിഷനെ പ്രേരിപ്പിച്ചിട്ടുണ്ട്.
കുറ്റകരമാക്കേണ്ടവ
ദുര്‍മന്ത്രവാദം, കൂടോത്രം, നഗ്‌നരായി നടത്തിക്കല്‍ തുടങ്ങിയവ, അമാനുഷിക ശക്തിയുടെ പേരില്‍ ഒരാളുടെ ദൈനംദിന പ്രവൃത്തികള്‍ക്ക് തടസ്സംനില്‍ക്കല്‍, നിധിയന്വേഷണത്തിന്റെ പേരിലുള്ള ഉപദ്രവം.
ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന പേരില്‍ ഭീഷണിപ്പെടുത്തലും പേടിപ്പിക്കലും
പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ ശാരീരികോപദ്രവം ഏല്‍പ്പിക്കുന്നതിനായി മര്‍ദിക്കല്‍, കെട്ടിയിടല്‍, മുടിപറിച്ചെടുക്കല്‍, പൊള്ളിക്കല്‍, ലൈംഗികപ്രവൃത്തികള്‍ക്ക് നിര്‍ബന്ധിക്കല്‍, മൂത്രം കുടിപ്പിക്കല്‍ തുടങ്ങിയവ.
അമാനുഷിക ശക്തിയുടെ പേരില്‍ ചികിത്സതേടുന്നത്, മരണം, ശാരീരികവേദന എന്നിവയുടെ പേരില്‍ ഭീഷണിപ്പെടുത്തല്‍, സാമ്ബത്തിക നഷ്ടമുണ്ടാക്കല്‍
അമാനുഷികശക്തിയെന്നോ അവതാരമെന്നോ തെറ്റിദ്ധരിപ്പിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക. സ്ത്രീകളെ ബലപ്രയോഗത്തിലൂടെ ഒറ്റപ്പെടുത്തല്‍, ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടയുക, ആര്‍ത്തവപ്രസവാനന്തരം മാറ്റിപ്പാര്‍പ്പിക്കല്‍, ആരാധനയുടെ പേരില്‍ നഗ്‌നരായി നടത്തിക്കല്‍
മൃഗത്തെയോ പക്ഷിയെയോ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിനായി നിര്‍ബന്ധിക്കല്‍, കവിളില്‍ കമ്പിയോ, അമ്പോ തറയ്ക്കുക, കുട്ടിച്ചാത്തന്റെ പേരില്‍ വീടിനുകല്ലെറിയുക, ഭക്ഷണമോ വെള്ളമോ മലിനപ്പെടുത്തുക
ചികിത്സ തേടുന്നതില്‍നിന്ന് തടയുകയും പകരം മന്ത്രതന്ത്രങ്ങള്‍, പ്രാര്‍ഥന തുടങ്ങിയ ചികിത്സകള്‍ നല്‍കുക.
നിയമം ബാധകമല്ലാത്തവ
മത, ആത്മീയസ്ഥലങ്ങളില്‍ നടക്കുന്ന ആരാധനാരീതികള്‍. പുരാതന സന്ന്യാസിമാരുടെയും പുണ്യാളന്മാരുടെയും പാരമ്ബര്യഅറിവുകള്‍, കല, ആചാരങ്ങള്‍ തുടങ്ങിയവ പ്രചരിപ്പിക്കല്‍. മരിച്ചുപോയ സന്ന്യാസിമാരുടെയും വിശുദ്ധന്മാരുടെയും അദ്ഭുതങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അവയുടെ പ്രചാരണവും. മതപ്രഭാഷകരുടെ അദ്ഭുതങ്ങള്‍ സംബന്ധിച്ച് പ്രചാരണം.
വീട്, ക്ഷേത്രം, ക്രിസ്ത്യന്‍, മുസ്‌ലിം ദേവാലയങ്ങള്‍, മറ്റു മതപരമായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ശരീരത്തിന് ആപത്ത് ഉണ്ടാക്കാത്ത മതാചാരങ്ങള്‍.ഉത്സവങ്ങള്‍, പ്രാര്‍ഥനങ്ങള്‍, ഘോഷയാത്രകള്‍ തുടങ്ങിയ മതാചാരങ്ങള്‍, വഞ്ചനയോ ചൂഷണമോ ഇല്ലാത്തവിധത്തിലുള്ള വാസ്തുശാസ്ത്ര, ജ്യോതിഷ ഉപദേശങ്ങള്‍. സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും വിധത്തിലുള്ള മതപരമായ ചടങ്ങുകള്‍.
" f
https://www.facebook.com/Malayalivartha



























