Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

മറന്നുപോയോ ആ ദിവസം... 1996ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പ് സെമീ ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത ശ്രീലങ്കയുടെ പ്രകടനം കണ്ട് ഇന്ത്യന്‍ ആരാധകര്‍ കരഞ്ഞു; പിന്നെ സ്റ്റേഡിയം കൈയ്യേറി; അന്ന് സച്ചിന്റെ ഇന്ത്യയെ കരയിപ്പിച്ചവര്‍ക്ക് കോഹ്ലിയുടെ ഇന്ത്യ മധുരമായി പകരം വീട്ടി 

07 JULY 2019 10:02 AM IST
മലയാളി വാര്‍ത്ത

സെമി ഫൈനലില്‍ കടന്ന ഇന്ത്യയെ സംബന്ധിച്ച് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചാലും തോറ്റാലും ഒന്നുമില്ലായിരുന്നു. പക്ഷെ ശ്രീലങ്കയ്ക്ക് ജയിച്ചേ മതിയാകുമായിരുന്നുള്ളു. അതൊന്നും ഇന്ത്യയെ ബാധിച്ചില്ല. ശരിക്കും ഒരു സെമീ ഫൈനല്‍ പോലെ ഇന്ത്യ കളിച്ചു. പണ്ട് ശ്രീലങ്കയുടെ പ്രതാപകാലത്ത് 1996ല്‍ ഇന്ത്യ കണ്ണീരോടെ അവര്‍ക്ക് മുന്നില്‍ തോറ്റ് പുറത്തായിരുന്നു. 1996 ല്‍ കൊല്‍ക്കത്തയില്‍ മാര്‍ച്ച് 13 ന് നടന്ന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പോരാട്ടമായിരുന്നു വേദി. ആദ്യം ബാറ്റ് ചെയ്ത ലങ്ക 8 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. സച്ചിന്റെ ബാറ്റിങ് മികവില്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ പിന്നീട് ഇന്ത്യ തകര്‍ന്നടിഞ്ഞു. ഇതില്‍ ക്ഷുഭിതരായ കാണികള്‍ ഗ്യാലറിയില്‍ അക്രമം തന്നെയാണ് കാണിച്ചത്. പിന്നീട് മാച്ച് റഫറി മത്സരം ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍, ഇന്ത്യ കപ്പ് നേടുമെന്ന് പ്രവചിച്ച ആ ലോക കപ്പില്‍ ഇന്ത്യ ഔട്ടായതോടെ സച്ചിന്‍ ഉള്‍പ്പെടെയുള്ള എല്ലാ താരങ്ങളും കരഞ്ഞുപോയി. അതിനൊരു പകരം വീട്ടലായിരുന്നു ഇത്. ബാറ്റിംഗിലും ബൗളിംഗിലും ശ്രീലങ്കയെ തകര്‍ത്താണ് ടീം ഇന്ത്യ കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ആധികാരിക വിജയം നേടിയത്.

ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയുമായി രോഹിത് ശര്‍മയും ആദ്യ ലോക കപ്പ് സെഞ്ച്വുറിയുമായി രാഹുലും വിജയശില്‍പ്പികളായി. തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയോടെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയെ ഉജ്വല വിജയത്തിലേയ്ക്ക് നയിക്കുകയാണ് വൈസ് ക്യാപ്റ്റന്‍. 92 പന്തില്‍ നിന്നാണ് രോഹിത് തന്റെ ഇരുപത്തിയേഴാം ഏകദിന സെഞ്ചുറി തികച്ചത്. ടീം സ്‌കോര്‍ 189ല്‍ എത്തിനില്‍ക്കെയാണ് രോഹിത് (103) പുറത്തായത്. മുപ്പത്തിയൊന്നാം ഓവറിലാണ് ഒരു അനായാസ ക്യാച്ച് നല്‍കി രോഹിത് മടങ്ങിയത്. 

രോഹിത് പുറത്താകുമ്പോള്‍ 81 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വന്ന വിരാട് കോഹ്ലി മികച്ച പിന്തുണ നല്‍കിയതോടെ രാഹുല്‍ തന്റെ കന്നി സെഞ്ച്വുറി നേടി. 244 റണ്‍സ് നേടുന്നതിനിടെ രാഹുലിനെ നഷ്ടപ്പെട്ടു. മലിംഗയ്‌ക്കെതിരെ തുടര്‍ച്ചയായി ബൗണ്ടറിയടിച്ച രാഹുലിനെ പേടിപ്പെടുത്തിയ പന്തിലാണ് ഔട്ടായത്. വീണുപോയ രാഹുലിന്റെ ഗ്ലൗസില്‍ തട്ടി വിക്കറ്റ് കീപ്പര്‍ പിടിച്ച് ഔട്ടാകുകയായിരുന്നു.പിന്നെയെത്തിയ ഋഷഭ് പന്തും 5 റണ്ണെടുത്ത് 253 റണ്ണില്‍ നില്‍ക്കെ പുറത്തായി. പിന്നീട് വന്ന ഹാര്‍ദിക് പാണ്ഡ്യയും കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നു. 7 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.

പല പ്രാവശ്യമാണ് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടിയത്. ഇന്ത്യ അവസാനമായി ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ കളിച്ചത് 2011 ഫൈനലിലാണ്. ധോണിയും കൂട്ടരും അന്ന് ലങ്കയെ തോല്‍പ്പിച്ച് കിരീടം നേടി. 1999ലും 2003ലും ശ്രീലങ്ക ഇന്ത്യയോട് ദയനീയമായി തോറ്റു. 

1979ല്‍ നടന്ന രണ്ടാം ലോകകപ്പിലായിരുന്നു ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ലോകകപ്പ് മത്സരം. ആ ലോകകപ്പില്‍ ഇന്ത്യ ഒരു മത്സരം പോലും വിജയിച്ചിരുന്നില്ല. 47 റണ്‍സിനായിരുന്നു ലങ്കയോട് പരാജയപ്പെട്ടത്. 

1992ലാണ് പിന്നീട് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരം. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബോളിങ് തെരഞ്ഞെടുത്തു. എന്നാല്‍ രണ്ട് പന്ത് മാത്രമേ എറിയാന്‍ സാധിച്ചുള്ളൂ. കനത്ത മഴ കാരണം മത്സരം ഉപേക്ഷിച്ചു. 

1996ലായിരുന്നു ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ പിന്നീട് ഏറ്റുമുട്ടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിങ് മികവില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 3 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. എന്നാല്‍ ലങ്കയും അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു. 6 വിക്കറ്റിന് അന്നും ശ്രീലങ്ക ഇന്ത്യയെ തോല്‍പ്പിച്ചു. പിന്നീട് നടന്ന സെമീ ഫൈനലിലാണ് ശ്രീലങ്ക ഇന്ത്യയെ തറ പറ്റിച്ചത്. 


1999ലാണ് ശ്രീലങ്ക ലോകകപ്പില്‍ ആദ്യമായി ഇന്ത്യയോട് പരാജയപ്പെടുന്നത്. 183 റണ്‍സെടുത്ത ഗാംഗുലിയും 145 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡും ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു. 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 373 റണ്‍സാണ് നേടിയത്. ശ്രീലങ്ക പൊരുതി നോക്കിയെങ്കിലും 157 റണ്‍സിനാണ് പരാജയപ്പെട്ടത്. 

2003ല്‍ ശ്രീലങ്ക ചരിത്രത്തിലെ ഏറ്റവും ദയനീയമായ ഒരു തോല്‍വിയാണ് ഇന്ത്യയോട് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 292 റണ്‍സെടുത്തു. 23 ഓവറില്‍ വെറും 109 റണ്‍സിനാണ് ശ്രീലങ്ക എല്ലാവരും പുറത്തായത്. ശ്രീനാഥും നെഹ്‌റും നാല് വീതം വിക്കറ്റുകളും സഹീര്‍ ഖാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 

2007ല്‍ വീണ്ടും ശ്രീലങ്കയോട് ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 6 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തു. മത്സരം 69 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടു. ആ ലോകകപ്പില്‍ ഒന്നാം റൌണ്ടില്‍ തന്നെ തോറ്റ് പുറത്താവാനായിരുന്നു ഇന്ത്യയുടെ വിധി. 

2011ലെ ലോകകപ്പ് ഫൈനലില്‍ എംഎസ് ധോണിയും കൂട്ടരും ലങ്കയെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. 97 റണ്‍സെടുത്ത ഗംഭീറും 91 റണ്‍സെടുത്ത ധോണിയും ഇന്ത്യന്‍ വിജയം ഉറപ്പാക്കി. ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം ഒപ്പം രണ്ടാം ലോകകപ്പ് കിരീടവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (5 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (5 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (5 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (5 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (6 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (6 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (6 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (7 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (7 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (7 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (7 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (7 hours ago)

Malayali Vartha Recommends