ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ പെരിങ്ങാവ് കൊട്ടേക്കാട്ടില്‍ അഖിലി(23)നെയാണ് കൊടുങ്ങല്ലൂര്‍ സി.ഐ. പി.കെ. പദ്മരാജന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.
കുട്ടിയെ തിങ്കളാഴ്ച കുന്നംകുളത്തുനിന്ന് പോലീസ് കണ്ടെത്തി. ചോദ്യംചെയ്തപ്പോഴാണ് അഖില്‍ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞത്. ടിക് ടോക്ക് വഴി പരിചയപ്പെട്ട ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തൃശ്ശൂരിലേക്ക് വരുത്തുകയായിരുന്നു. ഇയാള്‍ ബൈക്കില്‍ പെണ്‍കുട്ടിയുമായി പല ഭാഗങ്ങളിലും കറങ്ങുകയും വൈകീട്ട് ഇയാളുടെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിക്കുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ അഖില്‍ ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് മുങ്ങി.
പെണ്‍കുട്ടിയില്‍നിന്ന് ലഭിച്ച ചില സൂചനകളുടെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഖില്‍ പല സ്ഥലങ്ങളിലും ഇത്തരത്തില്‍ സൗഹൃദം നടിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























