സീരിയലില്‍ മുഴുകിയിരുന്ന വീട്ടമ്മയ്ക്ക് നഷ്ടമായത് അഞ്ചര പവന്റെ മാല...

സീരിയല്‍ കണ്ടുകൊണ്ടിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന അഞ്ചരപവന്റെ മാല മോഷ്ടാവ് പൊട്ടിച്ചെടുത്ത് കടന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മേവനക്കോണം സ്വദേശിനിയായ വീട്ടയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. ഇവര്‍ സീരിയലില്‍ മുഴുകിയിരിക്കുകയായിരുന്നു. മുന്‍വശത്തെ വാതില്‍തുറന്നിട്ടിരുന്നു.
സീരിയല്‍ കണ്ടു കൊണ്ടിരിക്കെ മുന്‍ വശത്തെ വാതിലില്‍ കൂടി ആരോ അകത്തുകയറി. എന്നാല്‍ അത് ഭര്‍ത്താവാണ് വന്നതെന്ന് കരുതി ശ്രദ്ധിക്കാതിരുന്ന വീട്ടമ്മയുടെ അടുത്തെത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് കടക്കുകയായിരുന്നു. ഇവര്‍ ബഹളം വച്ചതിനെതുടര്‍ന്ന് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപെട്ടു. പാരിപ്പള്ളി പോലീസ് കേസെടുത്തു.
f
https://www.facebook.com/Malayalivartha



























