Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

രാഹുല്‍ ഗാന്ധിയുടെ പോക്കും വരവും... എനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് രാഹുല്‍ ഗാന്ധി. അതിമാനുഷന്‍ അല്ല, സൗമ്യനാണ്, കേട്ടിടത്തോളം മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കുന്ന ആളാണ്, എല്ലാത്തരം ഇന്ത്യക്കാര്‍ക്കും വേണ്ടിയുള്ള ഒന്നായിരിക്കണം ഇന്ത്യ എന്ന അഭിപ്രായം ഉള്ള ആളും

07 JULY 2019 12:16 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ഗാന്ധി ഒഴിഞ്ഞിരിക്കുകയാണ് ഈ സാഹചര്യത്തില്‍ രാഹുല്‍ഗാന്ധിയെ കുറിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. രാഹുല്‍ഗാന്ധിയുടെ പോക്കും വരവും എന്ന തലക്കെട്ടോടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

രാഹുല്‍ ഗാന്ധിയുടെ പോക്കും വരവും....

എനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് രാഹുല്‍ ഗാന്ധി. അതിമാനുഷന്‍ അല്ല, സൗമ്യനാണ്, കേട്ടിടത്തോളം മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കുന്ന ആളാണ്, എല്ലാത്തരം ഇന്ത്യക്കാര്‍ക്കും വേണ്ടിയുള്ള ഒന്നായിരിക്കണം ഇന്ത്യ എന്ന അഭിപ്രായം ഉള്ള ആളാണ്, വിട്ടുവീഴ്ചകള്‍ ചെയ്യുന്ന ആളാണ്, തിരഞ്ഞെടുപ്പ് കാലത്തെങ്കിലും കഠിനാധ്വാനി ആണ്.

പക്ഷെ ഇതിലൊക്കെ ഉപരി അദ്ദേഹത്തെ ഞാന്‍ ഇഷ്ടപ്പെടുന്നത് മറ്റൊരു കാരണത്താല്‍ ആണ്. ഇന്ത്യയിലെ രാഷ്ട്രീയ സംസ്‌കാരത്തില്‍ കോണ്‍ഗ്രസ്സില്‍ ചുറ്റും ഉള്ളവര്‍ ഒക്കെ അദ്ദേഹത്തെ ജന്മം കൊണ്ടും പേരുകൊണ്ടും മാത്രം നേതാവായി അംഗീകരിക്കുന്ന സാഹചര്യം ആണ് ഉള്ളത്. യു പി എ ഭരണകാലത്ത്, പ്രത്യേകിച്ച് രണ്ടാം യു പി എ യുടെ കാലത്ത് അദ്ദേഹം ഒന്ന് നിര്‍ബന്ധം പിടിച്ചിരുന്നെങ്കില്‍ എല്ലാവരും കൂടി അദ്ദേഹത്തെ പിടിച്ചു പ്രധാനമന്ത്രി ആക്കിയേനെ.

പക്ഷെ സ്വന്തം അനുഭവക്കുറവിനെ പറ്റിയുള്ള ബോധം കൊണ്ടാകാം, ഉയര്‍ന്ന ജനാധിപത്യ ബോധം കൊണ്ടാകാം, മറ്റെന്തു കാരണം കൊണ്ടാകാം, അദ്ദേഹം പ്രധാനമന്ത്രിയാകാന്‍ മുതിര്‍ന്നില്ല.

അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനോ ഞാന്‍ അറിയുന്നവരില്‍ ബഹുപൂരിപക്ഷമോ ആയിരുന്നെങ്കില്‍ 'എപ്പോള്‍ പ്രധാനമന്ത്രി ആയി' എന്ന് ചോദിച്ചാല്‍ മതി !. നമ്മുടെ എല്ലാം കഴിവിനെ പറ്റി നമുക്കൊക്കെ ആവശ്യത്തില്‍ കൂടുതല്‍ മതിപ്പാണ്. നമുക്കൊക്കെ എന്തെങ്കിലും ഒക്കെ സ്ഥാനം കിട്ടുന്നതില്‍ നമ്മുടെ ഒക്കെ 'പ്രിവിലേജുകള്‍' എന്ത് പങ്കുവഹിക്കുന്നു എന്നൊന്നും നമ്മള്‍ ചിന്തിക്കാറില്ല. നമ്മുടെ കഴിവിനെ പറ്റിയുള്ള അറിവിന്റെ അത്രയും പ്രധാനമാണ് നമ്മുടെ കഴിവുകുറവിനെ പറ്റിയുള്ള അറിവും.

എന്താണെങ്കിലും 'അയ്യോ അച്ഛാ പോകല്ലേ' എന്ന നാടകം ഒന്നും കാണിക്കാതെ അദ്ദേഹം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പദം വിട്ടു. ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രം അനുസരിച്ച് ഇത് അദ്ദേഹത്തിന്റെ രാഷ്രീയ അസ്തമയം ഒന്നുമല്ല. ഇന്ത്യയില്‍ എല്ലായിടത്തും ഇപ്പോഴും കോണ്‍ഗ്രസിന് ബ്രാന്‍ഡ് റെകഗ്‌നീഷന്‍ ഒക്കെ ഉണ്ട്, കഴിവുള്ള നേതാക്കള്‍ അനവധി ഉണ്ട്. അവരൊക്കെ അധികാരത്തിന് വേണ്ടി ഗ്രൂപ്പ് കളിച്ചും പരസ്പരം പാരവച്ചും ഒക്കെയാണ് കോണ്‍ഗ്രസ്സ് ഈ സ്ഥിതിയില്‍ ആയത്. നല്ലൊരു നേതൃത്വം ഉണ്ടാവുകയും, ജനാധിപത്യം അടിത്തട്ടിലേക്ക് ഇറങ്ങിവരികയും, സംഘടനാ മെഷിനറി ഓടിക്കാന്‍ എണ്ണമേടിക്കാന്‍ വേണ്ടി കുറച്ചു സംസ്ഥാനങ്ങളില്‍ ഭരണം ഉണ്ടാവുകയും ഒക്കെ ചെയ്താല്‍ ഇനിയും ഒരു കോണ്‍ഗ്രസ്സ് ഭരണം അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഭരണം തീര്‍ച്ചയായും ഉണ്ടാകും.

ജനാധിപത്യ രാഷ്ട്രീയത്തില്‍ ഏറ്റവും പ്രധാനമായത് 'സംഭവങ്ങള്‍ ആണ്' (Ev-estn ov-ertake ev-erything). സുഖമായി ഭരിക്കാന്‍ വേണ്ടി ഒരു രാജ്യവും ഒരു ജനതയും ആര്‍ക്കും നിന്ന് കൊടുക്കാറില്ല. എന്തെകിലും ഒക്കെ സംഭവിച്ചുകൊണ്ടിരിക്കും. ഭരിക്കുന്നവര്‍ അതൊക്കെ കൈകാര്യം ചെയ്യേണ്ടി വരും. എത്ര ഭൂരിപക്ഷം നേടി ജയിച്ച നേതാവിനും നൂറുകണക്കിന് തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത് എവിടെയെങ്കിലും ഒക്കെ അടി തെറ്റും. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും ഭൂരിപക്ഷം നേടി ഭരണത്തില്‍ എത്തുകയും വിപ്ലവകരമായ തീരുമാനങ്ങള്‍ എടുത്ത് പുതിയ ഇന്ത്യയുടെ വളര്‍ച്ചക്ക് അടിത്തറയിടുകയും ചെയ്ത ആളാണ് രാഹുലിന്റെ പിതാവ്. എന്നിട്ട് പോലും ഭരണത്തുടര്‍ച്ച ഉണ്ടായില്ല കാരണം ഒന്നോ രണ്ടോ സംഭവങ്ങള്‍ മറ്റുള്ള എല്ലാ വിഷയങ്ങളുടേയും മുകളില്‍ എത്തി. പ്രതിപക്ഷം അത് വേണ്ട തരത്തില്‍ ഉപയോഗിച്ചു.ബാക്കി അറിയാമല്ലോ.

രാഹുല്‍ ഗാന്ധിയും തല്‍ക്കാലം അത് തന്നെ ചെയ്താല്‍ മതി. കോണ്‍ഗ്രസിന്റെ ഭരണം ഒക്കെ നല്ല നേതൃത്വത്തിന് വിടുക, ജനാധിപത്യ ബോധത്തിന്റെയും 'എല്ലാവരുടേയും' ഇന്ത്യയുടേയും ഒക്കെ അംബാസഡര്‍ ആയി ഒരു ഉയര്‍ന്ന ധാര്‍മ്മിക തലം കരസ്ഥമാക്കി അവിടെ കയറിയിരിക്കുക. ഈ ഭരണത്തിലും തെറ്റായ സംഭവങ്ങള്‍ ഉണ്ടാകും, പിഴവുകള്‍ സംഭവിക്കും, അപ്പോള്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക, ജനങ്ങളിലേക്ക് ശക്തമായി ഇറങ്ങുക. ജനങ്ങളുടെ ശബ്ദമാകുക, മതി !

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം രാഹുല്‍ജി ഒരു ഭാരത് ദര്‍ശന്‍ ഒക്കെ നടത്തും എന്നാണ് എന്റെ പ്രതീക്ഷ. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന്റെ കൂടെ കൂടി രാജ്യത്തെ മനസ്സിലാക്കിയാലോ എന്നൊരു ചിന്ത എനിക്കും ഉണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (5 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (5 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (5 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (5 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (6 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (6 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (6 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (7 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (7 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (7 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (7 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (7 hours ago)

Malayali Vartha Recommends