ടിക് ടോക് വഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ തൃശൂരിലേക്ക് വിളിച്ചുവരുത്തി മോട്ടോര്‍ സൈക്കിളില്‍ കറങ്ങി നടന്നു... പിന്നെ തന്ത്രപരമായി വീട്ടിലെത്തിച്ച് പീഡനം; കൊടുങ്ങല്ലൂരിൽ വിദ്യാര്‍ഥിനിയ്ക്ക് സംഭവിച്ചത്...

ടിക് ടോക് വഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ തൃശൂരിലേക്ക് വിളിച്ചുവരുത്തി മോട്ടോര്‍ സൈക്കിളില്‍ കറങ്ങുകയും പിന്നീട് പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തൃശൂര്‍ പെരിങ്ങാവ് സ്വദേശി കൊട്ടേക്കാട്ടില്‍ അഖിലിനെ (23)യാണ് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.കെ.പത്മരാജന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു. പ്രതിയുടെ ടിക് ടോക് അക്കൗണ്ട് ഡിലിറ്റ് ചെയ്യുകയും പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പെണ്‍കുട്ടിയില്‍നിന്ന് ലഭിച്ച സൂചനകളുടേയും സൈബര്‍ സെല്ലിന്റെയും സോഷ്യല്‍ മീഡിയയില്‍നിന്ന് ലഭിച്ച പ്രതിയുടെ ചിത്രങ്ങളുടേയും സഹായത്താല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























