Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

രക്ഷപ്പെട്ട ജോര്‍ജുകുട്ടി ആള് തരികിട... കോട്ടയത്തുകാരന്‍ ജോര്‍ജുകുട്ടി എക്‌സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരികെ പിടിക്കാന്‍ പോയ എക്‌സൈസ് പോലീസിന് പിടികൂടാന്‍ കഴിയാത്തത് ജീവ ഭയം നിമിത്തം; ബംഗളൂരുവിലെ ചേരിയിലെ ജീവിതം കണ്ട് മടങ്ങി 

08 JULY 2019 11:31 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാനിയായ ജോര്‍ജുകുട്ടി കഴിഞ്ഞ ദിവസം എക്‌സൈസ് സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടിരുന്നു. തിരക്കിപ്പോയ എക്‌സൈസ് സംഘം പുലിവാല് പിടിച്ച് തിരികെ പോന്നു. കോട്ടയം ഓണംതുരുത്ത് സ്വദേശിയായ ജോര്‍ജുകുട്ടി ഒരു സംഭവം തന്നെയാണെന്നാണ് എക്‌സൈസുകാര്‍ പറയുന്നത്.

കോട്ടയത്ത് ജോര്‍ജ് കുട്ടിയെന്ന് അറിയപ്പോടുമ്പോള്‍ മയക്കുമരുന്ന് ബംഗളുവൂരില്‍ മാഫിയകള്‍ക്കിടെ അറിയപ്പെടുന്ന പേരാണ് ഡോണ്‍. അധോലോക സംഘങ്ങള്‍ക്കിടെ ജി.കെ. എന്ന പേരില്‍ അറിയപ്പെടുന്ന ജോര്‍ജുകുട്ടി ഒളിവില്‍ കഴിയുന്നത് ബംഗളൂരുവിലെ ചേരികളിലാണ്. രണ്ടിടങ്ങളില്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ജീവനു ഭീഷണിയുയര്‍ന്നതോടെ എക്‌സൈസ് സംഘം നാട്ടിലേക്കു മടങ്ങി.

എക്‌സൈസിനു തലവേദനയായിരുന്ന ജോര്‍ജുകുട്ടിയെ അപ്രതീക്ഷിതമായാണു തിരുവനന്തപുരത്തുനിന്ന് 20 കോടിയുടെ മയക്കുമരുന്നുമായി പിടികൂടിയത്. കേസില്‍ തെളിവെടുപ്പിനായി ബംഗളൂരുവിലെത്തിച്ചപ്പോള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു. ജോര്‍ജുകുട്ടിയുടെ അറസ്റ്റ് എക്‌സൈസ് സംഘത്തിന് വലിയ അംഗീകാരം നേടിക്കൊടുത്തു. മുഖ്യമന്ത്രി പ്രത്യേക അവാര്‍ഡ് നല്‍കി സംഘത്തെ അനുമോദിച്ചിരുന്നു.

കോവളം വാഴമുട്ടത്തുനിന്നാണ് കാറിന്റെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച 20 കോടി രൂപയുടെ ഹാഷിഷ് ഓയിലും കഞ്ചാവുമായി എക്‌സൈസ് കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡ് ജോര്‍ജുകുട്ടിയെ പിടികൂടിയത്. ബംഗളൂരുവില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചത്. തെളിവെടുപ്പിനായി ബംഗളൂരുവിലെത്തിക്കുകയായിരുന്നു. നാല് ഉദ്യോഗസ്ഥരാണു സംഘത്തിലുണ്ടായിരുന്നത്. തെളിവെടുപ്പിനു ശേഷം താമസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ മജസ്റ്റിക്കില്‍ എത്തിയപ്പോള്‍ ജോര്‍ജുക്കുട്ടി മൂത്രമൊഴിക്കണമെന്ന് പറഞ്ഞു. ഇതിനായി ഒരു കൈയിലെ വിലങ്ങ് അഴിച്ചു. അതിനിടെ, ഉദ്യോഗസ്ഥരെ തള്ളിയിട്ട ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.

എക്‌സൈസ് സംഘം ഉടന്‍ കര്‍ണാടക പോലീസിനെ വിവരമറിയിക്കുകയും തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍, ഇയാള്‍ ബംഗളൂരുവിലെ ചേരികളില്‍ ഒളിവിലാണന്നു വിവരം ലഭിച്ചു. ചേരികളില്‍ കയറുന്നത് സുരക്ഷാപ്രശ്‌നങ്ങളുണ്ടാകുമെന്നു കര്‍ണാടക പോലീസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഇതു മറികടന്ന് എക്‌സൈസ് സംഘം ചേരികളിലൊന്നില്‍ കയറിയെങ്കിലും സ്ഥിതി വഷളായതോടെ മടങ്ങി.

കൈയിലെ വിലങ്ങു മുറിക്കുന്നതിനിടെ ഇയാളുടെ കൈയ്ക്കു പരുക്കേറ്റിട്ടുണ്ടെന്നും സൂചനയുണ്ട്. മയക്കുമരുന്നു വേട്ടയ്ക്കിടെ തൃപ്പൂണിത്തുറയില്‍ പോലീസുകാരെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചതുള്‍പ്പെടെ 20 കേസുകളില്‍ പ്രതിയാണു ജോര്‍ജുകുട്ടി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (6 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (6 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (6 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (6 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (7 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (7 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (8 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (8 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (8 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (8 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (8 hours ago)

Malayali Vartha Recommends