അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

ആറ്റിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. പാലാ ഭരണങ്ങാനത്ത് മീനച്ചിലാറ്റില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. ഇത് ഭരണങ്ങാനം കിഴപറയാര്‍ വെട്ടിക്കല്‍ സാബു കുമാറിന്റെതാണ്.ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. ഭരണങ്ങാനം തറപ്പേല്‍കടവിന് സമീപം മാലിന്യത്തില്‍ തടഞ്ഞ നിലയില്‍ കാണപ്പെട്ട മൃതദേഹത്തിനു രണ്ടു ദിവസത്തോളം പഴക്കം ഉണ്ടായിരുന്നു. സാബുവിനെ കാണാതായിട്ട് മൂന്നുദിവസം കഴിഞ്ഞിരുന്നു. പള്ളിക്കത്തോട്ടിലായിരുന്നു സാബുവിൻറെ വീട്.
https://www.facebook.com/Malayalivartha

























