വണ്ടിയോടിക്കുന്നതിനിടെ ഗൃഹനാഥന് കലശലായ നെഞ്ചുവേദന.... നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് നാലംഗ കുടുംബത്തിന് പരിക്ക്

വണ്ടിയോടിക്കുന്നതിനിടെ ഗൃഹനാഥന് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് നാലംഗ കുടുംബത്തിന് പരിക്കേറ്റു. കൊല്ലം വള്ളികീഴ് കുന്നംകുളത്ത് കിഴക്കതില്‍ ഉണ്ണികൃഷ്ണന്‍പിള്ള (54), ഭാര്യ ജയകുമാരി (49), മകന്‍ ഹരി (28), മരുമകള്‍ സ്‌നേഹസുരേഷ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ചാത്തന്നൂര്‍ ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് നാലു മണിക്കാണ് സംഭവം നടന്നത്.
തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്ക് വരുകയായിരുന്ന സിഫ്റ്റ് ഡിസയര്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി ഇലക്ട്രിക് പോസ്റ്റില്‍ ചെന്നിടിക്കുകയായിരുന്നു. വണ്ടി ഓടിച്ചിരുന്ന ഉണ്ണികൃഷ്ണപിള്ളയ്ക്കു നെഞ്ചുവേദന അനുഭവപെട്ട് വണ്ടി നിയന്ത്രണം വിട്ടതാണ് അപകട കാരണം. ജയകുമാരിയ്ക്ക് തലയ്ക്കു പരിക്കേറ്റു. മറ്റുള്ളവര്‍ക്ക് നിസാര പരിക്കാണുള്ളത്.
തിരുവനന്തപുരത്ത് ഒരു വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇവര്‍. പൊലീസും നാട്ടുകാരും ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചു സമയം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.ചാത്തന്നൂര്‍ പൊലീസിന്റെയും പരവൂരില്‍ നിന്നെത്തിയ ഫയഫോഴ്‌സിന്റെയും നേത്രത്വത്തില്‍ വാഹനം നീക്കം ചെയ്തു. പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























