കണ്ണൂരില്‍ നിന്ന് പുതിയ രണ്ടു സര്‍വ്വീസുമായി ഗോ എയര്‍... ജൂലായ് 19 മുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും

കണ്ണൂരില്‍ നിന്ന് ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ടും തിരിച്ചുമുള്ള വിമാനസര്‍വീസുമായി ബജറ്റ് വിമാനയാത്രക്കമ്ബനിയായ ഗോ എയര്‍. നേരിട്ടും തിരിച്ചും രണ്ട് സര്‍വീസുകളാണ് ആരംഭിക്കുന്നത്. ഇതടക്കം ഏഴു പുതിയ അന്താരാഷ്ട്ര യാത്രാ റൂട്ടുകളിലാണ് കമ്പനി സര്‍വീസ് തുടങ്ങുന്നത്. ജൂലായ് 19 മുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും.
മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് അബുദാബി, മസ്‌കറ്റ്, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കു ദിവസേന സര്‍വീസുകളാരംഭിക്കുമെന്നും കമ്ബനി അറിയിച്ചു. ബെംഗളൂരു, ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ നിന്ന് മാലെദ്വീപിലേക്കും ഫുക്കെറ്റിലേക്കും സര്‍വീസുകളുണ്ട്.
"
https://www.facebook.com/Malayalivartha

























