ട്രഷറി അക്കൗണ്ടില്‍ നിലനിര്‍ത്തുന്ന ജീവനക്കാരുടെ ശമ്പളത്തിന് ആറ് ശതമാനം പലിശ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

ജീവനക്കാരുടെ ശമ്പളത്തില്‍ ട്രഷറി അക്കൗണ്ടില്‍ നിലനിര്‍ത്തുന്ന തുകക്ക് ആറ് ശതമാനം പലിശ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓരോ മാസവും ഒന്നുമുതല്‍ 15ാംതീയതി വരെയെങ്കിലും നിലനിര്‍ത്തിയാലാണ് പലിശ നല്‍കുന്നത്. ജൂലൈ മുതല്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം ട്രഷറി അക്കൗണ്ട് വഴിയാക്കുകയാണ്.
എംപ്ലോയിട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട്(ഇ.ടി.എസ്.ബി) ഇതിനായി സജ്ജമാക്കും. ഈ അക്കൗണ്ടില്‍നിന്ന് ജീവനക്കാരന്‍ ഉദ്ദേശിക്കുന്ന തുക ഭാഗികമായോ പൂര്‍ണമായോ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനാകും.പരമാവധി തുക ട്രഷറിഅക്കൗണ്ടില്‍തന്നെ നിലനിര്‍ത്താന്‍ കൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാറിന്റെ ഉത്തരവ്.
എല്ലാ ഇ.ടി.എസ്.ബി അക്കൗണ്ട് ഉടമകള്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിങ് അനുവദിക്കും. ഓണ്‍ലൈന്‍ ഇടപാടിനുള്ള പരിധി രണ്ട് ലക്ഷം രൂപയായിരിക്കും.
https://www.facebook.com/Malayalivartha

























