സുഹൃത്തിന്റെ വീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ വിദ്യാർത്ഥി ബൈക്കില്‍ കാര്‍ ഉരസി റോഡിലേക്ക് തെറിച്ചുവീണ് തലയിലൂടെ ബസ് കയറിയിറങ്ങി മരിച്ചു...

വാഹനാപകടത്തിൽ കാംപസ് ഫ്രണ്ട് മുന്‍ മങ്കട ഏരിയാ സെക്രട്ടറിയും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകനുമായ വിദ്യാര്‍ഥി മരിച്ചു. നോര്‍ത്ത് ചേരിയം പരേതനായ ആലുങ്ങല്‍ അബ്ബാസിന്റെ മകന്‍ ഷമീറലി (19) ആണ് മരിച്ചത്. എറണാകുളത്ത് പഠിക്കുന്ന ഷമീറലി, സുഹൃത്തിന്റെ വീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കണ്ണൂരിലെത്തിയതായിരുന്നു. ഇരിട്ടി ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു ഷമീറലിയും സുഹൃത്തുക്കളും.
ഷമീര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഉരസിയതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീഴുകയും പിന്നാലെയെത്തിയ ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ബസ് തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. കാംപസ് ഫ്രണ്ട് സജീവപ്രവര്‍ത്തകനായിരുന്ന ഷമീറലി നാട്ടിലെ സാമൂഹിക സേവനപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. ഷമീറലിയുടെ ആകസ്മിക മരണം സഹപാഠികളെയും സഹപ്രവര്‍ത്തകരെയും ദു:ഖത്തിലാഴ്ത്തി. മഞ്ചേരി ഗ്രീന്‍വാലി അക്കാദമി പൂര്‍വവിദ്യാര്‍ഥിയാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഖബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് മങ്കട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
https://www.facebook.com/Malayalivartha

























