ഇനി ചപ്പാത്തിയും ചിക്കൻ ബിരിയാണിയും കഴിക്കാം വെറും 127 രൂപയ്ക്കു

കുറഞ്ഞ വിലക്ക് ജയിൽ ചപ്പാത്തിയും ചിക്കൻ കറിയും നാം കഴിച്ചിട്ടുണ്ട്. ഇനി മുതൽ ചപ്പാത്തി മാത്രമല്ല ചിക്കൻ ബിരിയാണിയും കഴിക്കാം വെറും കുറഞ്ഞ രൂപയ്ക്കു. തൃശൂര്‍ വിയ്യൂര്‍ ജയിലാണ് കോംബോ ലഞ്ച് വിതരണം നടത്തുവാൻ പദ്ധതിയിടുന്നത്. 300 ഗ്രാം ബിരിയാണി റൈസ്, റോസ്റ്റഡ് ചിക്കന്‍ ലെഗ് പീസ്, മൂന്ന് ചപ്പാത്തി, ചിക്കന്‍ കറി, മിനറല്‍ വാട്ടര്‍, കപ്‌കേക്ക്, സലാഡും അച്ചാറും എന്നിവയാണ് പാക്കില്‍ ഉണ്ടാവുക. ഇതിനു വെറും 127 രൂപയായിരിക്കും ഈടാക്കുക. വെള്ളം കയ്യിൽ ഉണ്ടെങ്കിൽ 117 രൂപ നല്‍കിയാല്‍ മാത്രം മതി.
ഓൺലൈൻ ആഹാര വിതരണക്കാരായ സ്വിഗിയുമായി സഹകരിച്ചാണ് ജയിൽ അധികൃതർ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുക. ജയിലിന്റെ ആറു കിലോമീറ്റര്‍ ചുറ്റളവിൽ നിന്നാണ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നതെങ്കിൽ 10 മിനിട്ടിനുള്ളില്‍ ലഞ്ച് അവിടെ എത്തിക്കും. 'ഫ്രീഡം കോംപോ ലഞ്ച്' എന്ന പേരിലുള്ള ഓണ്‍ലൈന്‍ വിതരണം ഈമാസം 11ന് ആരംഭിക്കും. ആഹാരം വൃത്തിയായി പ്രത്യേക ടിന്നുകളില്‍ പാക്ക് ചെയ്താണ് എത്തുക. പ്ലാസ്റ്റിക് കവറുകൾക്കു പകരം ഭക്ഷണം പേപ്പര്‍ ബാഗിലാണ് ലഭിക്കുക.
https://www.facebook.com/Malayalivartha

























