ഓച്ചിറയില്‍ 700 ലിറ്റര്‍ സ്പിരിറ്റുമായി നാലുപേര്‍ പിടിയില്‍

ഇരുപതു കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 700 ലിറ്റര്‍ സ്പിരിറ്റുമായി നാലുപേര്‍ പിടിയില്‍. സ്പിരിറ്റ് കടത്താനുപയോഗിച്ച രണ്ടു കാറുകളും എക്‌സൈസ് സംഘം പിടികൂടി. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ഷന്‍ വിംഗ് തലവന്‍ ടി. അനില്‍ കുമാറിന്റെ നേതൃത്തിലുള്ള സംഘമാണ് പുലര്‍ച്ചെ 7.30ന് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിക്കു സമീപം വച്ച് സ്പിരിറ്റ് പിടികൂടിയത്.
നിരവധി കേസുകളില്‍ ഉള്‍പ്പെട്ട തമിഴ്‌നാട് സ്വദേശികളായ കനകരാജന്‍, ബാലകൃഷ്ണന്‍, നെയ്യാറ്റിന്‍കര സ്വദേശികളായ രാഹുല്‍, ദീപു എന്നിവരെയാണ് പിടികൂടിയത്.
തമിഴ്‌നാട് അതിര്‍ത്തിയില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കളിയിക്കാവിളയില്‍ നിന്നും മാവേലിക്കരയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
L
https://www.facebook.com/Malayalivartha

























