Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

മലയാള ചെറു കഥാകൃത്തിൻറെ രോഗാവസ്ഥയിൽ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി ബെന്യാമിൻ

08 JULY 2019 03:40 PM IST
മലയാളി വാര്‍ത്ത

മലയാള ചെറുകഥ കൃത്തും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോമസ് ജോസഫ് പത്തുമാസമായി മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലാണ്. അദ്ദേഹത്തെ സഹായിക്കണം എന്ന ആവശ്യവുമായി എഴുത്തുക്കാരൻ ബെന്യാമിൻ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തോമസ് ജോസെഫിന്റെ ഇപ്പോഴത്തെ ദയനീയാവസ്ഥ പറഞ്ഞത്.

ചികിൽസയ്ക്കു ഒരുപാടു പണം ചിലവാകുന്നു. എന്നാൽ അത് താങ്ങാനുള്ള സ്ഥിതി അദ്ദേഹത്തിൻറെ കുടുംബത്തിന് ഇപ്പോൾ ഇല്ല. അതിനാൽ അദ്ദേഹത്തെ സഹായിക്കാൻ അഭ്യർത്ഥിച്ചിരിക്കുകയാണ്.തോമസ് ജോസെഫിന്റെ ഭാര്യക്ക് ഉണ്ടായിരുന്ന ജോലി നഷ്ടമായി. മകന്‍ ജെസ്സെയുടെ ചെറിയ വരുമാനമാണ് അവരുടെ ഏക ആശ്രയം. സുമനസുകളുടെ സഹായ ഹസ്തത്തിനായ് കാത്തിരിക്കുകയാണിവർ. ഉള്ള വീട് വിൽക്കേണ്ടുന്ന അവസ്ഥയിലാണ് അവർ എത്തിയിരിക്കുന്നതെന്നും ബെന്യാമിൻ തന്റെ ഫേസ് ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ;

അഭ്യര്‍ത്ഥന, മലയാള ചെറുകഥയ്ക്ക് ഉജ്ജ്വല സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോമസ് ജോസഫ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ആയിട്ട് പത്തുമാസം പിന്നിടുന്നു. അഞ്ചു മാസത്തോളം ആശുപത്രിയില്‍ ആയിരുന്നു. ഇപ്പോള്‍ സ്വന്തം വീട്ടില്‍, കഴുത്തിലും വയറ്റിലും ട്യൂബുകള്‍ ഘടിപ്പിച്ച നിലയിലാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ ജോലി ദീര്‍ഘകാലത്തെ അവധി കാരണം നഷ്ടപ്പെട്ടു. മകന്‍ ജെസ്സെയുടെ ചെറിയ വരുമാനം കൊണ്ടാണ് ചെലവുകള്‍ കഴിയുന്നത്.

ലോണടച്ചു തീരാത്ത ഒരു വീട് മാത്രമാണ് ഇവരുടെ സമ്ബാദ്യം. ആശുപത്രി ചികിത്സയ്ക്ക് വേണ്ടി വന്ന ഭീമമായ തുക സുഹൃത്തുക്കളുടെയും അഭ്യൂദയകാംക്ഷികളുടെയും സഹായത്തോടെയാണ് സമാഹരിച്ചത്. ഒരു നേഴ്‌സിന്റെ വിദഗ്ധപരിചരണം ഉള്‍പ്പെട്ടെ, അനശ്ചിതവും വമ്ബിച്ചതുമായ ഒരു തുടര്‍ച്ചെലവിനെയാണ് തോമസിന്റെ കുടുംബം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ആകെയുള്ള വീട് വില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവര്‍ക്കില്ല.

മലയാള കഥയില്‍ പ്രതിഭയുടെ പാദമുദ്ര പതിപ്പിച്ച ഒരെഴുത്തുകാരന്റെ പ്രതിസന്ധിയില്‍ വായനക്കാരോടും സഹൃദയരോടും സഹായാഭ്യര്‍ത്ഥന നടത്താന്‍ സുഹൃത്തുക്കളായ ഞങ്ങള്‍ വീണ്ടും നിര്‍ബന്ധിതരവുകയാണ്. തോമസ് ജോസഫിനെ സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ ജെസ്സെയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം അയയ്ക്കാവുന്നതാണ്.

സേതു, മുകുന്ദന്‍, സക്കറിയ, എന്‍.എസ്. മാധവന്‍, ബെന്യാമിന്‍, കെ.ആര്‍. മീര, റഫീഖ് അഹമ്മദ്, മധുപാല്‍, പി.എഫ്. മാത്യൂസ്, ആര്‍. ഉണ്ണി, സി.കെ ഹസ്സന്‍കോയ

Jesse, A/C no. 2921101008349
IFSCCNRB0005653, Canara Bank, Chunangamveli branch, Aluva

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (6 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (6 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (6 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (6 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (7 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (7 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (8 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (8 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (8 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (8 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (8 hours ago)

Malayali Vartha Recommends