സ്വത്തു തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു

കോട്ടയം മണിമലയില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു. മണിമല സ്വദേശി ശോശാമ്മയാണ് മരിച്ചത്. കൊലപാതകശ്രമത്തിനിടെ ഭര്‍ത്താവ് വര്‍ഗീസ് മാത്യുവിനും പൊള്ളലേറ്റിട്ടുണ്ട്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
പൊള്ളലേറ്റ ശോശാമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ഇരുവരും തമ്മില്‍ കുറച്ച് ദിവസങ്ങളായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലിസ് പറയുന്നത്.
https://www.facebook.com/Malayalivartha
























