വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന കറി പൗഡര്‍ നിര്‍മ്മാണ ഫാക്ടറിയില്‍ മുന്‍ ജീവനക്കാരി തൂങ്ങി മരിച്ച നിലയില്‍

വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന കറി പൗഡര്‍ നിര്‍മ്മാണ ഫാക്ടറിയില്‍ മുന്‍ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് ചുള്ളിമാനൂര്‍ നിഖില നിവാസില്‍ കവിത(35)യാണ് മരിച്ചത്. ഏതാനും വര്‍ഷമായി അടച്ചിട്ടിരിക്കുന്ന അയിലറ പൊന്നൂസ് കറി പൗഡര്‍ നിര്‍മാണ ഫാക്ടറിയിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
ചുള്ളിമാനൂരിലുള്ള അച്ഛനെ ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കവിത അറിയിച്ചിരുന്നു. ഫാക്ടറിയിലെത്തിയ അച്ഛനും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ഫാക്ടറിയുടെ പിറകിലൂടെയാണ് അകത്തുകടന്നതെന്ന് കരുതുന്നു. ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമംമൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഏരൂര്‍ എസ്.എച്ച്.ഒ. സുഭാഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
https://www.facebook.com/Malayalivartha
























