ഡിണ്ടിഗലിലുണ്ടായ ബസപകടത്തില്‍ ചാലക്കുടി സ്വദേശിനിയായ യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം

മധുരയിലേക്കു പോകുമ്പോള്‍ ഡിണ്ടിഗലിലുണ്ടായ ബസപകടത്തില്‍ ചാലക്കുടി സ്വദേശിനിയായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. മധുര മെഡിക്കല്‍ കോളേജിലെ എം.ഡി വിദ്യാര്‍ഥിനിയും ആളൂര്‍ അരീക്കാട്ട് അരുണ്‍ പയസിന്റെ ഭാര്യയുമായ ഡോ.ഡീന്‍മരിയ (26) ആണ് അന്തരിച്ചത്.
ചാലക്കുടി നഗരസഭാ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ട്രാക്ടറുമായ ജോസ് മാനാടന്റെ മകളാണ്. ഇന്നലെ പുലര്‍ച്ചെ ഡിണ്ടിഗലിലെ ടോള്‍പ്ലാസയ്ക്കടുത്ത് വൈദ്യുതിത്തൂണില്‍ ഇടിച്ച് ബസ് ചെരിഞ്ഞാണ് അപകടം നടന്നത്. ഡീന്‍മരിയ ബര്‍ത്തില്‍ കിടന്നുറങ്ങുകയായിരുന്നു.
ബസ് ചെരിഞ്ഞപ്പോള്‍ പുറത്തേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരത്ത് നിന്ന് മധുരയ്ക്ക് പോവുകയായിരുന്ന എസ്.പി.എസ് ബസാണ് അപകടത്തില്‍പ്പെട്ടത്. ചാലക്കുടിയില്‍ നിന്ന് ഞായറാഴ്ച ഉച്ചയോടെയാണ് മധുരയിലേക്കുള്ള ബസില്‍ കയറിയത്. മൃതദേഹം നാട്ടിലെത്തിച്ചു.
https://www.facebook.com/Malayalivartha
























