ആലപ്പുഴയിൽ പോസ്റ്റർ ഒട്ടിക്കൽ ജോലി ഒഴിവ്; താമസസൗകര്യവും, 18,000 രൂപ ശമ്പളവും- ഇരുചക്ര വാഹനം വേണമെന്ന് നിർബന്ധം:- ഇത് ട്രോളല്ല...

ഗ്യാസ് സ്റ്റൗ വീട്ടില്‍ വന്ന് നന്നാക്കിക്കൊടുക്കുന്ന കമ്പനിയുടെ പരസ്യം മതിലുകളില്‍ ഒട്ടിക്കുന്നതിന് വന്‍തുക പ്രതിഫലം വാഗ്ദാനം ചെയ്ത് കമ്പനി. പോസ്റ്റര്‍ ഒട്ടിക്കുന്നതിന് താമസ സൗകര്യവും പ്രതിഫലത്തോടൊപ്പം നല്‍കുമെന്ന് അറിയിച്ചാണ് ആലപ്പുഴയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുഴുവന്‍ സമയ ജോലിയായതിനാലാണ് വന്‍തുക പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഇരുചക്രവാഹനം വേണമെന്ന നിബന്ധനയും ജോലിക്കായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായാണ് വൈദ്യുതി പോസ്റ്റുകളിലും മതിലുകളിലും ജോലി ഒഴിവ് സംബന്ധിച്ച പോസ്റ്ററുകള്‍ കണ്ടുതുടങ്ങിയത്. പതിനെട്ടായിരം രൂപയും താമസ സൗകര്യവുമാണ് ജോലിക്ക് പ്രതിഫലം. ഗ്യാസ് സ്റ്റൗ വീട്ടില്‍ വന്ന് നന്നാക്കിക്കൊടുക്കുന്ന കമ്ബനിയുടെ പരസ്യമാണ് ഒട്ടിക്കേണ്ടത്. എ ഫോര്‍ സൈസിലുള്ള 800 പോസ്റ്ററുകള്‍ ഒരു ദിവസം ഒട്ടിക്കണം. ഒരു ഏരിയയില്‍ രണ്ട് ഷിഫ്റ്റായിട്ടാണ് ജോലി. ഒട്ടിച്ചതൊക്കെ കടലാസ് പോസ്റ്ററുകള്‍ ആയതിനാല്‍ തന്നെ അവ പെട്ടെന്ന് നശിച്ച് പോകും അപ്പോള്‍ തുടരെ തുടരെ ഒട്ടിക്കേണ്ടി വരും. അതിനാല്‍ ജോലി സ്ഥിരമാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കമ്പനി അധികൃതര്‍ പറയുന്നു.
പരസ്യം ഗ്യാസ് സ്റ്റൗ നന്നാക്കി കൊടുക്കുന്നവരുടേത് ആണെങ്കിലും ആലപ്പുഴയിലെ സിപിഐ ഓഫീസില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച സംഭവവുമായി ഈ വാര്‍ത്തയെ കൂട്ടിക്കെട്ടി ട്രോള്‍ ഉണ്ടാക്കുകയാണ് സോഷ്യല്‍ മീഡിയ.
https://www.facebook.com/Malayalivartha