Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

എല്ലാം ഒരാള്‍ കാണുന്നുണ്ട്... ജേക്കബ് തോമസിനെ ഡി.ജി.പി. സ്ഥാനത്ത് വാഴിക്കില്ലെന്ന് സൂചന നല്‍കി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും; ആര്‍.എസ്.എസുകാരനെ ഡിജിപി സ്ഥാനത്ത് ഇരുത്താനാകുമോ എന്ന് പരിശോധിക്കണമെന്ന് തുറന്ന് പറഞ്ഞതോടെ തിരിച്ചു വരവിന് അനിശ്ചിതത്വം; ട്രിബ്യൂണല്‍ ഉത്തരവിനെ വെല്ലുവിളിക്കുമ്പോള്‍ മറുതന്ത്രം പയറ്റി ജേക്കബ് തോമസ്

01 AUGUST 2019 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

ഡിജിപി ജേക്കബ് തോമസ് പദവിയില്‍ തിരിച്ചെത്തുമോ ഇല്ലയോയെന്ന ചോദ്യമാണ് എല്ലായിടത്തുനിന്നും ഉയരുന്നത്. എന്നാല്‍ ട്രിബ്യൂണല്‍ ഉത്തരവിന് ശേഷവും ആര്‍എസ്എസിനെ ന്യായീകരിച്ച് ജേക്കബ് തോമസ് രംഗത്തെത്തിയതോടെ ക്ലൈമാക്‌സില്‍ എന്തും സംഭവിക്കുമെന്ന അവസ്ഥയായി. ജേക്കബ് തോമസിന്റെ ആര്‍എസ്എസ് ബാന്ധവത്തെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. 

ആര്‍എസ്എസ് പ്രവര്‍ത്തകനെ ഡിജിപി സ്ഥാനത്ത് ഇരുത്താനാകുമോ എന്ന് പരിശോധിക്കണമെന്നാണ് കോടിയേരി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ജേക്കബ് തോമസിനെ ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. കേസില്‍ വിശദമായി വാദം കേട്ട ശേഷമാണ് കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ജേക്കബ് തോമസ് നേരത്തെ ആര്‍.എസ്.എസിന്റെ ഐടി മിലന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ആര്‍എസിനെ ന്യായീകരിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. 

അതേസമയം, അഴിമതിക്കെതിരായ ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ലെന്ന സന്ദേശമാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ കോടതി വിധി നല്‍കുന്നതെന്ന് ഡി.ജി.പി ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള വിധി പ്രതീക്ഷിച്ചതാണ്. ഈ വിധിയെ അംഗീകരിച്ച് താങ്കള്‍ക്ക് സര്‍ക്കാര്‍ പുതിയ പദവി തരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് 'കേരളം ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയില്‍ ശക്തനായ ഒരു ഭരണകര്‍ത്താവുണ്ട്. അപ്പോള്‍ തീരുമാനമുണ്ടാകും' എന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി. അതായത് കേരളത്തില്‍ എന്ത് സംഭവിച്ചാലും കേന്ദ്രത്തില്‍ പ്രതീക്ഷിക്കാമെന്നാണ് ജേക്കബ് തോമസ് നല്‍കുന്ന സൂചന. 

അകത്തുള്ളവര്‍ അഴിമതി തുറന്ന് പറയണം. തുറന്ന് പറഞ്ഞാല്‍ അവര്‍ക്ക് നീതി ലഭിക്കുമെന്ന വലിയ സന്ദേശം ഈ വിധിയില്‍ ഉണ്ട്. തീര്‍ച്ചയായും അഴിമതിക്കെതിരേ കേരളത്തില്‍ എല്ലാവരും ശബ്ദമുയര്‍ത്തണം. എന്നാല്‍ മാത്രമേ ഇവിടെ അഴിമതി അവസാനിക്കുകയുള്ളൂവെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതി വടക്കേ ഇന്ത്യയിലാണെങ്കില്‍ ഇവിടെ പറയാമെന്ന ഒരു അലിഖിത ചട്ടം ഉള്ളതായിട്ടാണ് മനസിലാക്കുന്നത്. ഉദാഹരണത്തിന് വൈറ്റിലയില്‍ അഴിമതി തുറന്ന് പറഞ്ഞയാളെ സസ്‌പെന്‍ഡ് ചെയ്തു. അതേസമയം പാലാരിവട്ടം പാലത്തിന്റെ അഴിമതി നടത്തിയ കോര്‍പ്പറേഷന്‍ മേധാവിയെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല.

അഴിമതിക്കെതിരെ ഏറ്റവും ഫലപ്രദമായ മാര്‍ഗം അകത്തുള്ളവര്‍ അഴിമതി ആദ്യം ജനങ്ങളോട് പറയുക എന്നതാണ്. അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ അഴിമതി മൂടിവെയ്ക്കുന്ന സംവിധാനമായതു കൊണ്ട് അതൊന്നും പുറത്തറിയില്ല. അല്ലെങ്കില്‍ കോടതിയില്‍ പോകണം. കോടതിയില്‍ പോകാന്‍ എല്ലാവര്‍ക്കും കഴിയില്ല. അഴിമതിക്കെതിരായ ശബ്ദം നിലച്ചിട്ടില്ലെന്ന് തന്നെയാണ് ഈ വിധി നല്‍കുന്ന സന്ദേശം. അതേസമയം ഭരണകൂടം നീതിനിഷേധം നടത്തുന്നുവെന്ന സന്ദേശവും ഇതിലില്ലേയെന്നും ജേക്കബ് തോമസ് ചോദിച്ചിരുന്നു. 

എന്തായാലും കേരള സര്‍ക്കാരിന്റെ നിര്‍ണായ തീരുമാനം വലിയ ചലനമുണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുന്‍ ഡിജിപി സെന്‍കുമാറിനെ പോലെ കോടതി വിധിയിലൂടെ സംസ്ഥാന പോലീസ് മേധാവിയായാലും അത്ഭുതമില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (5 minutes ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (15 minutes ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (31 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (44 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (1 hour ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (8 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (12 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (12 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (15 hours ago)

Malayali Vartha Recommends