Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

ഇടുക്കി അണക്കെട്ടിന്റെ സമീപം പാറ അടര്‍ന്നു വീഴുന്നു, ഡാം സുരക്ഷാ വിഭാഗത്തിന്റെ ശുപാര്‍ശ നടപ്പാക്കുന്നതില്‍ വീഴ്ച

01 AUGUST 2019 11:20 AM IST
മലയാളി വാര്‍ത്ത

ചെറുതോണി അണക്കെട്ടിനു സമീപമുള്ള ടിക്കറ്റ് കൗണ്ടറിനു സമീപം പാറ അടര്‍ന്നുവീണു. സന്ദര്‍ശകരില്ലാത്ത ദിവസമായതിനാല്‍ ആളപായം ഉണ്ടായില്ല.ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ സമീപ പ്രദേശങ്ങളില്‍ പാറ അടര്‍ന്നു വീഴുന്നത് തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ക്ക് കുലുക്കമില്ല. ഇതിന് മുന്‍പ് 2014 ഓഗസ്റ്റ് 4-നാണ് ഇവിടെ പാറ അടര്‍ന്നു വീണത്. അന്നും ഡാമിലേക്കുള്ള റോഡിലാണ് പാറകള്‍ വന്നു വീണത്. 2010 സെപ്റ്റംബര്‍ 18-ന് ഡാം ടോപ്പില്‍ കുറത്തിമലയില്‍ നിന്നും കൂറ്റന്‍ പാറ അടര്‍ന്നു വീണിരുന്നു.

സമീപത്തെ കൃഷിയിടങ്ങളിലേക്ക് പതിച്ച പാറക്കഷണങ്ങള്‍ മൂലം നിരവധി പേരുടെ കൃഷിയിടങ്ങള്‍ നശിച്ചു. കൂറ്റന്‍ പാറ മലയുടെ വശങ്ങളില്‍ തട്ടി ചിതറിയാണ് താഴേക്ക് പതിച്ചത്. കുറത്തിമലയുടെ മുകള്‍ഭാഗത്ത് ഇളകിത്തുടങ്ങിയ പാറകള്‍ ധാരാളമുണ്ട് എന്ന് അന്ന് അന്വേഷണത്തിന് എത്തിയ വൈദ്യുതി ബോര്‍ഡിലെ സുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. മലയുടെ അടിവാരത്ത് നൂറോളം വീട്ടുകാര്‍ താമസിക്കുന്നുണ്ട്. 2004-ല്‍ രണ്ടു തവണ പാറ അടര്‍ന്നു വീണതു മൂലം നാല് വീട്ടുകാരെ റവന്യു അധികൃതര്‍ മാറ്റി പാര്‍പ്പിച്ചിരുന്നു.

നിരന്തരം ഉണ്ടാകുന്ന മലയിടിച്ചിലിനെ കുറിച്ച് വിദഗ്ധ പഠനം നടത്തണമെന്ന് വൈദ്യുതി ബോര്‍ഡ് അന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഡാമിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളില്‍ പാറകള്‍ക്കു വിള്ളലും മണ്ണിടിച്ചിലും തുടര്‍ച്ചയായി ഉണ്ടാകുന്നത് ഡാമിലെ വെള്ളത്തിന്റെ സമ്മര്‍ദം മൂലമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു സംബന്ധിച്ച് ഭൗമപഠന സംഘത്തെ നിയമിക്കണമെന്നും ശാസ്ത്രീയ പഠനങ്ങള്‍ നടത്തണം എന്നുമുള്ള ഡാം സുരക്ഷാ വിഭാഗത്തിന്റെ ശുപാര്‍ശ ഇനിയും നടപ്പാക്കിയിട്ടില്ല.

ഇടുക്കി അണക്കെട്ടിനെ ബന്ധിപ്പിച്ചിരിക്കുന്ന കുറവന്‍, കുറത്തി മലകളില്‍ നിന്നും അടര്‍ന്നു വീഴുന്ന പാറകള്‍ ജനവാസ മേഖലയില്‍ ഭീതി സൃഷ്ടിക്കാതിരിക്കാന്‍ പാറകള്‍ ബോള്‍ട്ട് ചെയ്ത് ഉറപ്പിക്കുകയോ,ഇരുമ്പ് നെറ്റ് കെട്ടി സുരക്ഷിതമാക്കുകയോ വേണമെന്ന് നിര്‍ദേശവും ഉണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തിലും തീരുമാനം ഉണ്ടായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (11 minutes ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (28 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (37 minutes ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (7 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (7 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (10 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (10 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (11 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (14 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (14 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (14 hours ago)

പിണറായി രാജി വയ്ക്കും..?!  (14 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (14 hours ago)

Malayali Vartha Recommends