കാട്ടാന വീട്ടുമുറ്റത്തെത്തിയതിന്റെ നടുക്കം വിട്ടൊഴിയാതെ ഒരു കുടുംബം

മലപ്പുറം എടക്കരയിലെ ഒരു കുടുംബം, ഒരു കാട്ടാന മുറ്റത്തെത്തി നടത്തിയ ആക്രമണത്തിന്റെ നടുക്കത്തിലാണ്. ഉതിരക്കുളത്തെ രാജ്കുമാറിനും ഭാര്യ സരോജനിക്കും കാട്ടാനയുടെ പരാക്രമം നടുക്കുന്ന ഓര്‍മയാണിപ്പോഴും.
പുലര്‍ച്ചെ കാട്ടാനയുടെ അലര്‍ച്ച കേട്ടാണ് രാജ്കുമാറും കുടുംബവും ഞെട്ടിയുണര്‍ന്നത്.
ലൈറ്റിട്ട് കതകു തുറന്നു പൂമുഖത്തെത്തിയ രാജ്കുറിനു നേരെ കാട്ടുകൊമ്പന്‍ പാഞ്ഞടുത്തു. തുമ്പിക്കൈകൊണ്ട് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വീടിനുളളിലേക്ക് കുടുംബം ഓടിക്കയറിയതോടെ ആനയും പിന്നാലെകൂടി.
ചിന്നംവിളിച്ചു കൊണ്ട് വീടിനുളളിലുണ്ടായിരുന്നവരെ എത്തിപ്പിടിക്കാന്‍ പലവട്ടം ശ്രമിച്ചു.
പിന്നാലെ ചുറ്റും നടന്ന് വീടു തകര്‍ത്ത് അകത്തു കടക്കാനും നോക്കി. വീടിന്റെ പിന്‍ഭാഗം തകര്‍ത്തു. അയല്‍ക്കാരെത്തി പലവിധത്തില്‍ ആനയെ തുരത്താന്‍ ശ്രമിച്ചു. ഒരു മണിക്കൂറിന് ശേഷമാണ് മടങ്ങിയത്.
കരിയംമുരിയം വനത്തില്‍ നിന്ന് ചെമ്പന്‍കൊല്ലി പൊതുമരാമത്ത് റോഡ് മുറിച്ചു കടന്നാണ് കാട്ടാന പരിസരത്ത് എത്തിയത്. ഒരാഴ്ച മുന്‍പ് ചെമ്പന്‍കൊല്ലിയിലെ മാഞ്ചേരി അലവികുരിക്കളുടെ വീട്ടിലെത്തിയും കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha























