Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

മുസ്ലിം ലീഗ് എം.പിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നിരന്തരം പരാജയമാണെന്ന് യൂത്ത് ലീഗ്. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീന്‍ അലി

01 AUGUST 2019 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

മുസ്ലിം ലീഗ് എം.പിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നിരന്തരം പരാജയമാണെന്ന് യൂത്ത് ലീഗ്. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീന്‍ അലിയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. കഴിവുള്ള മറ്റ് നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നും കടമ നിറവേറ്റാനാകുന്നില്ലെങ്കില്‍ രാജ്യസഭാ എം.പി അബ്ദുള്‍ വഹാബ് മാറി നില്‍ക്കണമെന്നും മൊയീന്‍ അലി അഞ്ഞടിച്ചു. മുത്തലാഖ് ബില്‍ രാജ്യസഭയില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ വഹാബ് എതിര്‍ത്ത് ഒരു വാക്ക്് പോലും പറയാത്തതാണ് യൂത്ത് ലീഗിനെ ചൊടിപ്പിച്ചത്. തെറ്റ്് തിരുത്തണമെന്ന ശുഭാപ്തി വിശ്വാസം എം.പിമാര്‍ നിരന്തരം തകര്‍ക്കുകയാണ്. മുസ്്‌ലിം ന്യൂനപക്ഷത്തിന്റെ ശബ്ദമാകാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. പാര്‍ലമെന്റില്‍ ഇടപെടുന്നതില്‍ നിരന്തരം വീഴ്ചയുണ്ടായെന്നും മൊയീന്‍ അലി ചൂണ്ടിക്കാട്ടുന്നു. 

അബ്ദുള്‍ വഹാബ് എം.പി എന്ന ബിസിനസ്സുകാരനെ രാജ്യസഭാ എം.പി ആക്കിയതിനെതിരെ ആദ്യമേ പാര്‍ട്ടിയില്‍ പടപ്പുറപ്പാട് നടന്നിരുന്നു. എന്നിട്ടും രണ്ടാമതും അദ്ദേഹത്തെ എം.പിയാക്കി. മുത്തലാഖ് ചര്‍ച്ചയില്‍ പോലും വഹാബ് പങ്കെടുത്തില്ല. ഇതേ തുടര്‍ന്നാണ് പ്രതിഷേധിക്കാന്‍ കഴിയാത്തവര്‍ മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. വെങ്കയ്യനായിഡു വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ താമസിച്ച് ചെന്ന എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിക്കും ഇ.ടി മുഹമ്മദ് ബഷീറിനും വോട്ട് ചെയ്യാനായില്ല. അത് വലിയ വിവാദമായിരുന്നു. മുംബയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം വൈകിയത് കാരണമാണ് തങ്ങള്‍ താമസിച്ചതെന്നാണ് ഇരുവരും വിശദീകരണം നല്‍കിയത്. എന്നാല്‍ മലപ്പുറത്തെ ഒരു ബിസിനസ്സുകാരന്റെ മകന്റെ നിക്കാഹിന് പങ്കെടുക്കാന്‍ പോയത് കൊണ്ടാണ് താമസിച്ചതെന്ന് മലപ്പുറത്ത് അങ്ങാടിപ്പാട്ടാണ്. 

പൗരനെ ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എയ്ക്ക് അധികാരം നല്‍കുന്ന യു.എ.പി.എ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പരാജയമായിരുന്നെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇരുവരും പലപ്പോഴും പാര്‍ലമെന്റില്‍ സമയത്ത് എത്താറില്ലെന്നുള്ള കാര്യം പലതവണ ലീഗുകാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മുസ്്‌ലിംന്യൂനപക്ഷങ്ങളെ ഏറെ ദോഷകരമായി ബാധിക്കുന്ന മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തപ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടി ഏറെ വൈകിയാണ് ചെന്നത്. എന്‍.ഡി.എ യേക്കാള്‍ കൂടുതല്‍ എം.പിമാര്‍ പ്രതിപക്ഷത്തുണ്ടായിട്ടും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് അവരെ ഏകോപിപ്പിച്ച് ബില്‍ പരാജയപ്പെടുത്താന്‍ ലീഗ് എം.പിമാര്‍ക്കായില്ല. ഇവര്‍ക്കൊക്കെ മറ്റ് പല താല്‍പര്യങ്ങളാണ് പ്രധാനമെന്നാണ് ആക്ഷേപം. സഹികെട്ടാണ് മൊയീന്‍ അലി തുറന്നടിച്ചതെന്ന് അറിയുന്നു.

ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ രാജ്യത്ത് വ്യാപകമാകുന്നു. ഉത്തര്‍പ്രദേശ് അടക്കമുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം ഏറെ ബുദ്ധിമുട്ടിലാണ്. ജയ്ശ്രീറാം വിളിച്ചില്ലെന്ന് ആരോപിച്ച് യു.പിയില്‍ മുസ്്‌ലിം യുവാവിനെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ ഒരു വാക്ക് സംസാരിക്കാന്‍ ലീഗ് എം.പിമാര്‍ക്ക് കഴിഞ്ഞില്ല. ന്യൂനപക്ഷങ്ങളുടെ ശബ്ദമാകാന്‍ ഇവര്‍ക്ക് ആകുന്നില്ലെന്നാണ് പ്രധാന ആരോപണം. കടമ നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മാറിനില്‍ക്കണം എന്ന് ആഞ്ഞടിച്ചതോടെ വഹാബിനെതിരെ വലിയ പടപ്പുറപ്പാടാണ് ലീഗില്‍ ഉയരുന്നതെന്ന് അറിയുന്നു. എന്തായാലും താമസിക്കാതെ ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (16 minutes ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (26 minutes ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (36 minutes ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (52 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (1 hour ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (1 hour ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (8 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (12 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (12 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (13 hours ago)

Malayali Vartha Recommends