Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

അമേരിക്കയ്ക്ക് പോലും ഡല്‍ഹിയില്‍ ഒറ്റ അംബാസിഡറേ ഉള്ളൂ; പിന്നെന്തിനാണ് ഇത്തിരിപ്പോന്ന കേരളത്തിന് രണ്ടു പേര്‍ ? സമ്പത്തിനെ ഡല്‍ഹിയില്‍ നിയമിച്ചതില്‍ വിമര്‍ശനവുമായി ചാമക്കാല

01 AUGUST 2019 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ആറ്റിങ്ങല്‍ മുന്‍ എം.പി എ.സമ്പത്തിനെ ഡല്‍ഹിയില്‍ നിയമിച്ചതില്‍ നിരവധി വിമർശങ്ങളാണ് ഉയരുന്നത്. വിഷയത്തിൽ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. "അമേരിക്കയ്ക്ക് പോലും ഡല്‍ഹിയില്‍ ഒറ്റ അംബാസിഡറേ ഉള്ളൂ. പിന്നെന്തിനാണ് ഇത്തിരിപ്പോന്ന കേരളത്തിന് രണ്ടു പേര്‍ ? മുന്‍ എം.പി സമ്ബത്തിനെ ഡല്‍ഹിയിലേക്ക് നിയമിച്ച സ്ഥിതിക്ക് ഇപ്പോഴത്തെ റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാറിനെ തിരികെ വിളിക്കണം"-അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

പുനീത് കുമാറിനെ തിരികെ വിളിക്കണം. അമേരിക്കയ്ക്ക് പോലും ഡല്‍ഹിയില്‍ ഒറ്റ അംബാസിഡറേ ഉള്ളൂ. പിന്നെന്തിനാണ് ഇത്തിരിപ്പോന്ന കേരളത്തിന് രണ്ടു പേര്‍ ? മുന്‍ എം.പി സമ്പത്തിനെ ഡല്‍ഹിയിലേക്ക് നിയമിച്ച സ്ഥിതിക്ക് ഇപ്പോഴത്തെ റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാറിനെ തിരികെ വിളിക്കണം. ഐഎഎസുകാരന് കഴിവില്ലാത്തതിനാലാവണമല്ലോ രാഷ്ട്രീയ നിയമനം ? രണ്ടു പേരെയും തീറ്റിപ്പോറ്റേണ്ട കാര്യം കേരള ജനതയ്ക്കില്ല. പുനീത് കുമാറിനെ വല്ല തേങ്ങാപ്പിണ്ണാക്ക് വികസന ബോര്‍ഡിന്റെയും ചെയര്‍മാനാക്കട്ടെ. തോറ്റ എം.പിമാരെ ബാക്കി 18 പേരെയും 18 സംസ്ഥാനങ്ങളിലേക്കോ രാജ്യതലസ്ഥാനങ്ങളിലേക്കോ നിയമിക്കുന്നതും നന്നാവും. സര്‍ക്കാര്‍ ചെലവില്‍ സുഖജീവിതമാകാമല്ലോ. സമ്പത്ത് ഡല്‍ഹിയില്‍ ചെന്നാല്‍ പിന്നെ കേരളത്തിലേക്ക് കേന്ദ്രപദ്ധതികളുടെ കുത്തൊഴുക്കായിരിക്കും. തിരുവനന്തപുരത്തോ കൊച്ചിയിലോ ചിലപ്പോള്‍ കണ്ണൂരോ ഇന്ത്യ ഗേറ്റ് തന്നെ പണിതേക്കും. പ്രളയത്തില്‍ സര്‍വതും തകര്‍ന്ന് അണാപ്പൈസയ്ക്ക് വകയില്ലാത്ത മനുഷ്യര്‍ വര്‍ഷമൊന്നായിട്ടും കണ്ണീരും കയ്യുമായി കഴിയുമ്ബോഴാണ് ഒരു ബ്രാന്‍ഡ് അംബാസിഡറെന്ന ഭാരം കൂടി ചുമലില്‍ വച്ചു കൊടുക്കുന്നത്. പ്രളയ സെസ് പിരിച്ച്‌ അംബാസഡര്‍മാര്‍ക്ക് ചെലവിന് കൊടുക്കാം. പിന്നെ, ലാവലിന്‍ കേസൊക്കെ ഉള്ളതല്ലേ, രാഷ്ട്രീയ അംബാസഡര്‍ ഉള്ളത് ഒരു ബലമാണ് എന്നും ചാമക്കാല ഫേസ്ബുക്കിൽ കുറിച്ചു.

ആറ്റിങ്ങല്‍ മുന്‍ എം.പി. ഡോ. എ. സമ്പത്തിനെ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായാണ് ഡല്‍ഹിയില്‍ നിയമിച്ചത്. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രത്യേക ലെയ്സണ്‍ ഓഫീസറെ നിയമിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

പാര്‍ട്ടി ഇതിന് നേരത്തെ അനുമതി നല്കിയിരുന്നു. ഡല്‍ഹി കേരള ഹൗസ് കേന്ദ്രീകരിച്ചാകും ലെയ്സണ്‍ ഓഫീസ് പ്രവര്‍ത്തിക്കുക. ലെയ്സണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമേയാണ് ഇപ്പോള്‍ ആദ്യമായി രാഷ്ട്രീയനിയമനം നടത്തുന്നത്. ക്യാബിനറ്റ് റാങ്കും അതിനുള്ള സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതോടൊപ്പം സമ്പത്തിന് രണ്ട് അസിസ്റ്റന്റുമാരേയും ഒരു പ്യൂണിനേയും ഡ്രൈവറേയും അനുവദിച്ച് കിട്ടും. ഒരു വാഹനവും കിട്ടും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ലക്ഷങ്ങള്‍ ബാധ്യത വരുന്ന ഇത്രയും തസ്തികകള്‍ സൃഷ്ടിക്കുന്നത്.

പ്രളയ പുനരധിവാസത്തിനും മറ്റും പൊതുജനങ്ങളില്‍ നിന്ന് സെസ് പിരിക്കുന്നത് പ്രാബല്യത്തില്‍ വരുന്ന അതേ ദിവസം തന്നെയാണ് ഇത്തരമൊരു നിയമനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (16 minutes ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (26 minutes ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (36 minutes ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (52 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (1 hour ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (1 hour ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (8 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (12 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (12 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (13 hours ago)

Malayali Vartha Recommends