Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ഉന്നമിട്ടത് വഹാബിനെയല്ല കുഞ്ഞാലിക്കുട്ടിയെ; മുത്തലാക് വിഷയത്തിൽ രാജ്യസഭാ എം പി , പി വി അബ്ദുൾ വഹാബിനെതിരെ രംഗത്തെത്തിയ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മൊയിൻ അലി ഉന്നമിട്ടത് കുഞ്ഞാലിക്കുട്ടിയെ

01 AUGUST 2019 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

പി കെ കുഞ്ഞാലികൂട്ടിക്കെതിരെ ലീഗിൽ പടയൊരുക്കം. ഏറെ കാലമായി മുസ്ലീം ലീഗിൽ കുഞ്ഞാലിക്കുട്ടി തുടർന്നു വന്ന അപ്രമാദിത്തത്തിനാണ് അവസാനമാകുന്നത്. മുത്തലാക് വിഷയത്തിൽ രാജ്യസഭാ എം പി , പി വി അബ്ദുൾ വഹാബിനെതിരെ രംഗത്തെത്തിയ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മൊയിൻ അലി ഉന്നമിട്ടത് കുഞ്ഞാലിക്കുട്ടിയെയാണ്.

നേരത്തെ മുത്തലാക് ബിൽ അവതരണത്തിൽ സഭയിൽ ഹാജരാകാതിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും മൊയിൻ അലി നേരത്തെ രംഗത്തെത്തിയിരുന്നു. അന്ന് ഒരു പ്രവാസി വ്യവസായിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കുഞ്ഞാലിക്കുട്ടി വിദേശത്ത് പോയിരുന്നു. പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോകാം എന്ന മട്ടിലാണ് അന്നും മൊയിൻ അലി പ്രതികരിച്ചത്. ഇത്തവണ വഹാബ് സ്ഥാനം ഒഴിയണം എന്നു തന്നെ യൂത്ത് ലീഗ് ആവശ്യപ്പെട്ടു. വഹാബ് കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായാണ് മുമ്പും ഇപ്പോഴും രാജ്യസഭയിലെത്തിയത്. അദ്ദേഹം പ്രമുഖ വ്യവസായിയാണ്. ലീഗിന്റെ ചിട്ടയനുസരിച്ച് വൻ വ്യവസായികളാണ് രാജ്യസഭയിൽ എത്തുക. അവർത്തി എം പി പണി നാട്ടുകാരെ നന്നാക്കാനുള്ളതല്ല. പകരം സ്വന്തം ബിസിനസ് സാമ്രാജ്യങ്ങൾ വികസിപ്പിച്ച് സ്വയം വളരാനുള്ളതാണ്.

പാണക്കാട് ശിഹാബ്തങ്ങൾ ഉണ്ടായിരുന്ന കാലത്താണ് വഹാബ് ആദ്യമായി എം.പിയായത്. അത് കുഞ്ഞാലിക്കുട്ടിയുടെ നിർദ്ദേശാനുസരണമായിരുന്നു. വഹാബ് രാജ്യസഭയിൽ ഒരു അതിഥിയാണ്. രാജ്യസഭാ കൂടുമ്പോഴൊക്കെ അവിടെ ഹാജരാകാൻ അദ്ദേഹത്തിന് കഴിയാറില്ല. സ്വന്തം തിരക്കുകൾ തന്നെയാണ് കാരണം. എന്നാൽ മുത്തലാഖ് വന്നതോടെ കളി പാളി. ഇനിയും അദ്ദേഹത്തെ വെറുതെ വിടേണ്ടതില്ലെന്ന് ലീഗ് തീരുമാനിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മൊയിൽ. വഹാബിന്റെ അസാന്നിധ്യം ചർച്ചയാക്കാൻ നേരത്തെ യൂത്ത് ലീഗ് തീരുമാനിച്ചിരുന്നു. മൊയിൽ രംഗത്തെത്തിയത് ഗൗരവം വർധിപ്പിക്കുന്നു.

മുത്തലാക് ബിൽ അവതരണ സമയത്ത് വഹാബ് ഹാജരായില്ലെന്നാണ് അക്ഷേപം. പാർലെമെന്റിൽ ഇത്തരത്തിൽ തുടർച്ചയായുണ്ടാകുന്ന വീഴച അംഗീകരിക്കാനാവില്ലെന്ന് മൊയിൻ അലി പറഞ്ഞു. ഇതിൽ തുടർച്ചയായി എന്ന് അദ്ദേഹം ഉദ്ദേശിച്ചത് കുഞ്ഞാലിക്കുട്ടിയെയാണ്. മുത്തലാക് ബില്ലിൽ ആദ്യം ലക്‌ഷ്യം വച്ചത് കുഞ്ഞാലിക്കുട്ടിയെയാണ്. ലീഗ് എം പിമാർ പാർലെമെന്റിൽ നിഷ്ക്രിയരാണെന്ന ആക്ഷേപം നേരത്തെമുണ്ട്. ജയ് ശ്രീറാം വിളിക്കാത്ത യുവാവിനെ ചുട്ടുകൊന്ന കേസിൽ ലീഗ് നിഷ്ക്രിയരായി എന്ന ആക്ഷേപവും യൂത്ത് ലീഗ് ഉന്നയിച്ചിട്ടുണ്ട്. പ്രസ്തുത കേസിൽ കുഞ്ഞാലിക്കുട്ടി ഒരക്ഷരം മിണ്ടിയിട്ടില്ല. ഉച്ചക്ക് 12 മണി മുതൽ നാല് മണിക്കൂറാണ് ചർച്ചക്ക് അനുവദിച്ചിരുന്നത്. ബില്ലിനെതിരെ വഹാബ് വോട്ടുചെയ്തിരുന്നു.

മുത്തലാക് വിഷയത്തിൽ സഭാ സമ്മേളനം കഴിഞ്ഞ് പ്രതികരിക്കാമെന്ന് വഹാബ് പറഞ്ഞതും വിവാദമായി. ഉത്തരവാദപ്പെട്ട ഒരു പാർട്ടിയുടെ നേതാവ് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത് എന്നാണ് യൂത്ത് ലീഗ് അണികൾ ചോദിക്കുന്നത്. ന്യൂനപക്ഷ വിഷയങ്ങളിൽ ലീഗ് നേതാക്കൾ പ്രതികരിക്കുന്നില്ല എന്നത് പാർട്ടിയിലും ചർച്ചയാകും. പാണക്കാട് തങ്ങളുടെ മകൻ ലീഗ് നേതാക്കൾക്കെതിരെ രംഗത്തെത്തിയത് ലീഗ് നേതാക്കൾ ഗൗരവത്തോടെയാണ് എടുക്കുന്നത്. കെ പി എ മജീദ് പോലും ഇതിനോട് പ്രതികരിച്ചില്ല. കുഞ്ഞാലിക്കുട്ടി പ്രതികരിക്കുമെന്നാണ് മജീദ് പറഞ്ഞത്. കുഞ്ഞാലിക്കുട്ടി പ്രതികരിക്കാനുള്ള സാധ്യത വിരളമാണ്. അതേ സമയം മുനീർ പക്ഷം ലീഗിൽ പിടിമുറുക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (16 minutes ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (26 minutes ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (36 minutes ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (52 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (1 hour ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (1 hour ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (8 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (12 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (12 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (13 hours ago)

Malayali Vartha Recommends