Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

മുതര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആര്‍ ഗൗരിഅമ്മയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കുന്നതില്‍ സി.എം.പി നേതാവ് എം.വി രാഘവന്റെ തന്ത്രപരമായ കളിയായിരുനനെന്ന് എം.എം ലോറന്‍സിന്റെ വെളിപ്പെടുത്തല്‍

02 AUGUST 2019 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

മുതര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആര്‍ ഗൗരിഅമ്മയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കുന്നതില്‍ സി.എം.പി നേതാവ് എം.വി രാഘവന്റെ തന്ത്രപരമായ കളിയായിരുനനെന്ന് എം.എം ലോറന്‍സിന്റെ വെളിപ്പെടുത്തല്‍. സി.പി.എം നേതാവായിരുന്ന എം.വി രാഘവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം യു.ഡി.എഫുമായി അദ്ദേഹം സഹകരിച്ചിരുന്ന കാലത്താണ് ഗൗരി അമ്മയ്ക്കിട്ട് പണി കൊടുത്തത്. അക്കഥ ഇങ്ങനെയാണ്... 

കാഷ്യൂ കോര്‍പ്പറേഷന് നിരവധി ടണ്‍ തോട്ടണ്ടി ആവശ്യമാണ്. അത് കിട്ടിയാലേ തൊഴിലാളികള്‍ക്ക് പണിയുണ്ടാകൂ. നാട്ടിലെ വിളവ് കൊണ്ട് മാത്രം മതിയാകില്ല. അതുകൊണ്ട് വിദേശത്ത് നിന്ന്, പ്രധാനമായും ടാന്‍സാനിയയില്‍ നിന്ന്, വന്‍തോതില്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യാറുണ്ട്. കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അന്ന് പദ്മലോചനന്‍ ആയിരുന്നു. ഒരു ദിവസം പദ്മലോചനന്‍ എം.എം ലോറന്‍സിനെ ഫോണില്‍ വിളിച്ചു പറഞ്ഞു, ' കേരളത്തില്‍ ഇത്തവണ നല്ല വിളവാണ് അതുകൊണ്ട് ടാന്‍സാനിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ ലാഭമാണ്'. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള കത്തും പദ്മലോചനന്‍ കൊടുത്തയച്ചു. പിറ്റേ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടന്നപ്പോള്‍ കത്ത് കാണിച്ചുകൊണ്ട് എം.എം ലോറന്‍സ് ഇക്കാര്യം അവതരിപ്പിച്ചു. അത് വ്യവസായ മന്ത്രിയും സെക്രട്ടറിയേറ്റ് അംഗവുമായ ഗൗരിയമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ദേഷ്യപ്പെട്ടു. 'തനിക്കു എവിടെന്ന് കിട്ടി ഇത് ?..' ഗൗരിയമ്മ ക്ഷുഭിതയായി.

'അതിരിക്കട്ടെ, ടാന്‌സാനിയയില്‍ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ തീരുമാനം എടുത്തിട്ടുണ്ടോ?' എന്ന് ലോറന്‍സ് ചോദിച്ചു. ലോറന്‍സുമായി അത്രെയേറെ അടുപ്പം ഉണ്ടായിരുന്ന ഗൗരിയമ്മ അതോടെ വിരോധത്തിലായി.! സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയായി. ഗൗരിയമ്മയുടെ എതിര്‍പ്പ് അവഗണിച്ച്, ഇറക്കുമതി പാടില്ല എന്ന് തീരുമാനം എടുത്തു. കോടിക്കണക്കിന് രൂപ വിലവരുന്ന തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ വ്യവസായ മന്ത്രി ഗൗരിയമ്മ തീരുമാനം എടുത്തു. ഇറക്കുമതി നടത്തുകയും ചെയ്തു.! പാര്‍ട്ടി നടപടി എടുത്തു. ശേഷം ഗൗരിയമ്മ തുടരെ പാര്‍ട്ടി അച്ചടക്കം ലംഘിക്കാന്‍ തുടങ്ങി. അങ്ങനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ഗൗരിയമ്മയെ ഉള്‍പ്പെടുത്തി. ഇതിനിടെയ്ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ മാറി, കരുണാകരന്‍ മുഖ്യമന്ത്രിയായി യു ഡി എഫ് നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 

സി.പി.എമ്മില്‍ നിന്ന് പുറത്ത് പോയി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച എം. വി. രാഘവന്‍ കരുണാകരന്‍ സര്‍ക്കാരില്‍ മന്ത്രിയായി. പാര്‍ട്ടിയില്‍ നിന്ന് ഗൗരിയമ്മയെ അകറ്റാന്‍ രാഘവന്‍ തന്ത്രം ഉപയോഗിച്ചു. ആലപ്പുഴയില്‍ പ്രത്യേക വികസന സമിതി രൂപീകരിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രി എം വി രാഘവന്‍ തന്നെയാണ് ആ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. എല്ലാ ജില്ലകളിലും ജില്ലാ വികസന സമിതി ഉണ്ട് . ആലപ്പുഴ ജില്ല മറ്റ് പല ജില്ലകളെയും അപേക്ഷിച്ച് പിന്നോക്കമാണ്. ആ പിന്നോക്ക അവസ്ഥ തരണം ചെയ്യാന്‍ ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി ഒരു പ്രത്യേക വികസന സമിതി രൂപീകരിക്കണം. 'ആലപ്പുഴയെ കുറിച്ച് മറ്റാരേക്കാളും കൂടുതല്‍ ഗൗരിയമ്മയ്ക്ക് അറിവുണ്ട്', ആ കാരണം കൊണ്ട് അതിന്റെ ചെയര്‍പേഴ്‌സനായി ഗൗരിയമ്മയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു!. എന്നാല്‍ ആയത് സ്വീകരിക്കാന്‍ പാടില്ല എന്ന് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഗൗരിയമ്മയോട് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനോട് സംസ്ഥാന കമ്മിറ്റിയും യോജിച്ചു. ഗൗരിയമ്മ വെട്ടിലായി.! അത് സ്വീകരിച്ചാല്‍ പാര്‍ട്ടിയുടെ നടപടിക്ക് അവര്‍ വിധേയമാകും. സ്വീകരിക്കാതിരുന്നാല്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്‌നം യു ഡി എഫ് സര്‍ക്കാര്‍ അന്വേഷണത്തിന് വിധേയമാക്കും!.

ആ സന്നിഗ്ദ്ധവസ്ഥയില്‍ തനിക്ക് ദോഷം വരാതിരിക്കാന്‍ ആലപ്പുഴ ജില്ലാ വികസന സമിതിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഗൗരിയമ്മ ഏറ്റെടുത്തു. ഇക്കഴിഞ്ഞതുള്‍പ്പടെ പല വിഷയങ്ങളിലും പാര്‍ട്ടി തീരുമാനം ഗൗരിയമ്മ ലംഘിക്കുകയുണ്ടായിട്ടുണ്ട്. ഇതിന്റെ എല്ലാം ഫലമായിട്ടാണ് പാര്‍ട്ടി വിട്ട് ഗൗരിയമ്മ ചെയര്‍പേഴ്‌സണ്‍ ആയി മറ്റൊരു പാര്‍ട്ടി (ജെ എസ് എസ്) രൂപീകരിച്ചതെന്ന് എം.എം ലോറന്‍സ് പറയുന്നു. അതിനര്‍ത്ഥം അഴിമതി നടത്തിയത് പുറത്തറിയാതിരിക്കാനാണ് ഗൗരിയമ്മ സി.പി.എം വിട്ടതെന്നാണ്. എന്തായാലും വരും ദിവസങ്ങളില്‍ രാഷ്ട്രീയകേരളം ഇത് ചര്‍ച്ച ചെയ്യുമെന്നുറപ്പാണ്. 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (5 minutes ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (15 minutes ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (31 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (44 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (1 hour ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (8 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (12 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (12 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (15 hours ago)

Malayali Vartha Recommends