Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

കേന്ദ്ര വിദേശകാര്യസഹമന്ത്രിയും മലയാളിയുമായ വി.മുരളീധരന്‍ ഇടപെട്ടതോടെ കേരളത്തില്‍ നിന്ന് ഗള്‍ഫ് അടക്കമുള്ള വിദേശങ്ങളിലേക്കുള്ള വിമാനയാത്ര നിരക്ക് വര്‍ദ്ധന ഉടന്‍ പരിഹരിക്കാമെന്ന് വ്യോമയാനമന്ത്രി

02 AUGUST 2019 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

കേന്ദ്ര വിദേശകാര്യസഹമന്ത്രിയും മലയാളിയുമായ വി.മുരളീധരന്‍ ഇടപെട്ടതോടെ കേരളത്തില്‍ നിന്ന് ഗള്‍ഫ് അടക്കമുള്ള വിദേശങ്ങളിലേക്കുള്ള വിമാനയാത്ര നിരക്ക് വര്‍ദ്ധന ഉടന്‍ പരിഹരിക്കാമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി. സംസ്ഥാനത്തെ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായി വി.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓണം അടക്കമുള്ള ആഘോഷ സീസണുകളില്‍ പ്രവാസികള്‍ക്ക് വന്ന് പോകുന്നതിന് വിമാന സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും ഒപ്പം നിരക്ക് കുറയ്ക്കുകയും ചെയ്യും. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വ്വീസ് തുടങ്ങുന്നതിനായി സ്വകാര്യവിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തും. ഇതിന് വ്യോമയാന സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വി.മുരളീധരന്‍ അറിയിച്ചു. 

കേരളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ ഡല്‍ഹി സര്‍വ്വീസ് എന്നുമുണ്ടാകും. എം.പിമാരും മന്ത്രിമാരും അടക്കം ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്. ഇക്കാര്യങ്ങളിലെ പുരോഗതി വിലയിരുത്താന്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ യോഗം ചേരും. തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവള സ്വകാര്യവല്‍ക്കരണവും യോഗത്തില്‍ ചര്‍ച്ചയായി. കരിപ്പൂര്‍ തല്‍ക്കാലം സ്വകാര്യമേഖലയ്ക്ക് കൈമാറില്ലെന്ന് വ്യോമയാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. വിമാനത്താവളങ്ങളിലെ ചില സര്‍വീസുകളാണ് കമ്പനികളെ ഏല്‍പ്പിക്കുന്നതെന്നും വിമാനത്താവള സ്വകാര്യവത്കരണം എന്നത് തെറ്റാണെന്നും വ്യോമയാനമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളം അദ്വാനി ഗ്രൂപ്പിന് കൈമാറുന്ന കാര്യത്തില്‍ താമസിക്കാതെ ശരിയായ തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഇവന്റ് മാനേജ്‌മെന്റ് കമ്പിനിയില്‍ ജോലിക്കെന്ന് പറഞ്ഞ് ദുബായിലെ ഡാന്‍സ് ബാറിലെത്തിച്ച നാല് പെണ്‍കുട്ടികളെ കഴിഞ്ഞമാസം മന്ത്രി വി.മുരളീധരന്‍ ഇടപെട്ട് രക്ഷപെടുത്തിയിരുന്നു. കോയമ്പത്തൂര്‍ സ്വദേശികളായിരുന്നു ഇവര്‍. ഇവന്റ് മാനേജ്‌മെന്‍്ര് കമ്പനിയില്‍ നല്ല ശമ്പളത്തോടെ ജോലി എന്നായിരുന്നു ഉറപ്പ്. കോയമ്പത്തൂര്‍ സ്വദേശിയായ ഏജന്റാണ് പെണ്‍കുട്ടികളെ ചതിച്ചത്. ദുബായിലെത്തിയ പെണ്‍കുട്ടികളെ മുറിയില്‍ പൂട്ടിയിടുകയും രാത്രി നിര്‍ബന്ധിച്ച് ഡാന്‍സ് ബാറിലെത്തിക്കുകയുമായിരുന്നു. ചതിയാണെന്ന് മനസിലായ പെണ്‍കുട്ടികള്‍ നാട്ടിലെ ബന്ധുവിനയച്ച മൊബൈല്‍ സന്ദേശം, കേരളത്തിലെ ബിജെപി പ്രവര്‍ത്തകനായ ജി.കാശിനാഥന്‍ വാട്‌സാപ്പ് വഴി വി.മുരളീധരന് ഫോര്‍വേഡ് ചെയ്യുകയായിരുന്നു. അങ്ങനെ മന്ത്രിയുടെ ഉത്തരവനുസരിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഇടപെടുകയും ദുബായ് പൊലീസിന്റെ സഹായത്തോടെ പെണ്‍കുട്ടികളെ രക്ഷപെടുത്തുകയായിരുന്നു.

മാസങ്ങളായി ശമ്പളമില്ലാതെ ദുബായില്‍ കുടുങ്ങിയ പ്രവാസിക്ക് സഹായവുമായി കഴിഞ്ഞ മാസം കേന്ദ്രവിദേശകാര്യ സഹമന്ത്രിയായ വി.മുരളീധരന്‍ എത്തിയിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരെത്തിയാണ് യുവാവിനെ സഹായിച്ചത്. താമസ സ്ഥലത്ത് ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ ദുരിതത്തിലാണെന്ന് രാജേഷ് എന്ന മലയാളി ട്വിറ്ററിലൂടെ മന്ത്രി വി. മുരളീധരനെ അറിയിച്ചു. തുടര്‍ന്നാണ് അടിയന്തര നടപടി ഉണ്ടായത്. ദുബായിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയില്‍ സെയില്‍ അസോസിയേറ്റായി ജോലിചെയ്തുവരുകയായിരുന്നു രാജേഷ്. ജോലിയില്‍ പ്രവേശിച്ച് മാസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ സ്ഥാപനം മറ്റൊരു വ്യവസായിക്ക് വിറ്റു. അതോടെ് മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. ശമ്പള കുടിശിക നല്‍കാനാവില്ലെന്ന നിലപാടായിരുന്നു പുതിയ ഉടമ.

 

 "

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (6 minutes ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (16 minutes ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (32 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (45 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (1 hour ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (8 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (12 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (12 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (15 hours ago)

Malayali Vartha Recommends