Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

കുഴപ്പമായെന്നാ തോന്നണേ... ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ ഓവര്‍ടേക്ക് ചെയ്ത ടെമ്പോ ട്രൈവറെ പോലീസ് സ്റ്റേഷനിലെത്തി ഗണേഷ് കുമാര്‍ പഴങ്കഥ; ഇപ്പോള്‍ ദേ 360 ഡിഗ്രി പരാക്രമം നടത്തിയ ഹിറ്റാച്ചി ഡ്രൈവര്‍ക്ക് പണി കൊടുത്തു

02 AUGUST 2019 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

ഉടക്കാന്‍ വരുന്നവരോട് ഒരല്‍പം പോലും വിട്ടുവീഴ്ച വരുത്താത്ത നേതാവാണ് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. ഇത് പല സന്ദര്‍ഭത്തില്‍ ഗണേഷ് കുമാര്‍ തെളിയിച്ചതാണ്. മുമ്പൊരിക്കല്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ തിരുവനന്തപുരം വട്ടപ്പാറയില്‍ വച്ച് ഗണേഷ് കുമാറിന്റെ കാറിനെ ഓവര്‍ടേക്ക് ചെയ്ത് സമാന്തര സര്‍വീസ് നടത്തുന്ന ടെമ്പോ വാന്‍ പാഞ്ഞുപോയി. ഉടന്‍ തന്നെ അതി സാഹസികമായി ടെമ്പോക്കാരനെ പൊക്കി വട്ടപ്പാറ പോലീസ് സ്റ്റേഷനിലേല്‍പ്പിച്ചു. 

അതേ സംഭവം ഓര്‍മ്മപ്പെടുത്തുന്ന സംഭവമാണ് മലയോര ഹൈവേയായ മടത്തറ വേങ്കൊല്ല എന്ന സ്ഥലത്ത് നടന്നത്. നടന്നത്. നാട്ടുകാരെ ഭീതിയിലാഴ്ത്തി അപകടരമായ രീതിയില്‍ വണ്ടിയോടിച്ച ഹിറ്റാച്ചി ഡ്രൈവറെ ഗണേഷ് കുമാര്‍ എംഎല്‍എ പാഠം പഠിപ്പിച്ചു. മലയോര ഹൈവേയില്‍ ജോലി നോക്കുന്ന ഹിറ്റാച്ചി ഡ്രൈവറാണ് നാട്ടുകാരെ ഭയപ്പെടുത്തി വണ്ടി ഓടിച്ചത്. നാട്ടുകാര്‍ ഓടിക്കൂടുന്നതു കണ്ട് അതു വഴി വരുകയായിരുന്ന ഗണേഷ് കുമാര്‍. ഒട്ടും പ്രതീക്ഷിക്കാതെ ഗണേഷ് കുമാര്‍ തന്റെ വണ്ടി നിര്‍ത്തി പുറത്തിറങ്ങി. എംഎല്‍എയുടെ മാസ് എന്‍ട്രി നാട്ടുകാര്‍ക്ക് ആശ്വാസം നല്‍കി. 

വണ്ടി നിര്‍ത്തി ഗണേഷ് കുമാര്‍ നടന്നുവരുന്ന സമയത്താണ് ഹിറ്റാച്ചി ഡ്രൈവര്‍ 360 ഡിഗ്രിയില്‍ വണ്ടി തിരിച്ചത്. ഇവന്‍ ആള് കൊള്ളാല്ലോ...ഗണേഷ് കുമാറും പേടിച്ചുപോയി. പെട്ടെന്ന് ഒഴിഞ്ഞ് മാറിയതിനാല്‍ അപകടം പറ്റിയില്ല. എന്നാല്‍ എംഎല്‍എയുണ്ടോ വിടുന്നു. വണ്ടി നിര്‍ത്താന്‍ ഉഗ്രശാസനയോടെ പറഞ്ഞു. ഒപ്പം പോലീസ് ഉന്നതരേയും വിളിച്ചു. ഗണേഷ് കുമാറിന് ജനങ്ങള്‍ കട്ട സപ്പോര്‍ട്ടും കൂടി നല്‍കിയതോടെ രംഗം പന്തിയല്ലെന്ന് കണ്ട് ഹിറ്റാച്ചി ഡ്രൈവര്‍ പേടിച്ചുപോയി വണ്ടിയൊതുക്കി.

അതേസമയം താനും അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ഈ കാഴ്ച കണ്ടുകൊണ്ട് എംഎല്‍എ എന്ന നിലയില്‍ ഇവിടെ നിന്നും പോകാന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വഴി തടഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഡ്രൈവറെന്ന് നാട്ടുകാര്‍ ആരോപിച്ചു.

താനുള്‍പ്പെടെ മൂന്നോളം പേര്‍ ഹിറ്റാച്ചിക്കടിയില്‍പ്പെട്ട് മരിക്കേണ്ടതായിരുന്നുവെന്ന് ഗണേഷ് കുമാര്‍ പറയുന്നു. െ്രെഡവര്‍ അപകടകരമായ രീതിയില്‍ 380 ഡിഗ്രി വണ്ടി കറക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇത്രയും സ്പീഡില്‍ ഹിറ്റാച്ചി കറങ്ങുന്നത് താന്‍ കണ്ടിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. െ്രെഡവറെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഗണേഷ് കുമാര്‍ പൊലീസിനെ ബന്ധപ്പെടുന്നത്.


നിന്റെ ജോലി പോയെടാ, പൊലീസ് വരട്ടെ, നീ ജയിലിലാകും, ഞാനാ പറയണേ' എന്നും എംഎല്‍എ പറയുന്നു. പൊലീസ് വന്നതിന് ശേഷം മാത്രമേ സാര്‍ പോകാവൂ എന്ന് നാട്ടുകാര്‍ ഗണേഷ് കുമാറിനോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. കടയ്ക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ ഗണേഷ് കുമാര്‍, ഡ്രൈവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന ഉറപ്പും നാട്ടുകാര്‍ക്ക് നല്‍കി. 

ഗതാഗത മന്ത്രിയെന്ന നിലയില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് ഗണേഷ്‌കുമാര്‍ നടത്തിയിരുന്നത്. കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിനെതിരെ ഗണേഷ് കുമാര്‍ അടുത്തിടെ ആഞ്ഞടിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. കെഎസ്ആര്‍ടിസി ഡിപ്പോകള്‍ നഷ്ടമെന്നു വരുത്തി അടച്ചുപൂട്ടാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഇതിന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ കൂട്ടുനില്‍ക്കരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
മന്ത്രിപ്പണി എന്നു പറയുന്നത് എസ്‌കോര്‍ട്ടും സ്‌റ്റേറ്റ് കാറും മാത്രമല്ലെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. പൊതുജനമധ്യത്തില്‍ എംഎല്‍എമാരെ അവഹേളിക്കുന്ന തീരുമാനം എടുക്കാന്‍ പാടില്ല. മന്ത്രി നിഷേധാത്മക സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുഗതാഗതം എന്ന് പറയുന്നത് സാധാരണക്കാര്‍ക്കുവേണ്ടിയുള്ളതാണ്. അതിനെ തകര്‍ക്കാന്‍ സമ്മതിക്കരുതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (3 minutes ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (13 minutes ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (29 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (42 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (1 hour ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (8 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (11 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (12 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (15 hours ago)

Malayali Vartha Recommends